mehandi new

അവധിക്കാല പഠന വിനോദ ശിബിരം ആരംഭിച്ചു

fairy tale

ചാവക്കാട് : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഫൊറോന പള്ളിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവധികാല പഠന വിനോദ ശിബിരം (വേനല്‍ തുമ്പികള്‍ 2016 ) ആരംഭിച്ചു. പഠന വിനോദ ശിബിരത്തിന്റെ ഉദ്ഘാടനം പാലയൂര്‍ ഫോറോന വികാരിയും തീര്‍ഥകേന്ദ്രം റെക്ടറുമായ ഫാ ജോസ് പുന്നോലിപറമ്പില്‍ നിര്‍വഹിച്ചു. കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ ജോസ് പോള്‍ ചക്രമാക്കില്‍ അധ്യക്ഷത വഹിച്ചു . സഹവികാരി ഫാ ജോസ് കൈതാരത്ത്, പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ പ്രധാന അധ്യാപിക എ വി ജോയ്‌സി, ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂള്‍ പ്രധാന അധ്യാപിക ബീന ബാബു, നഗരസഭ കൗണ്‍സിലര്‍ ജോയസി ആന്റണി, മുന്‍ കൗണ്‍സിലര്‍ അഡ്വ ഇ എം സാജന്‍, മതബോധനം പ്രധാന അധ്യാപകന്‍ ഇ എഫ് ആന്റണി, ട്രസ്റ്റി പി വി ജോഷി, മുന്‍ ട്രസ്റ്റി ജോസ് വടുക്കൂട്ട് എന്നിവര്‍ പ്രസംഗിച്ചു. കുടുംബ കൂട്ടായ്മ കേന്ദ്രസമിതി സെക്രട്ടറി ഇ എം ബാബു സ്വാഗതവും കമ്മിറ്റിയംഗം സി ടി ഫിലിപ്പ് നന്ദിയും പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് പഠനം എങ്ങനെ രസകരമാക്കിമാറ്റാമെന്നുള്ള പരിശിലനവും പഠനവുമായി ബന്ധപ്പെട്ട വിനോദ പരിപാടികളുമാണ് ശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് . ഒന്നു മുതല്‍ പത്താം ക്‌ളാസ് വരെയുള്ള കുട്ടികളെ മൂന്നു വിഭാഗമായി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. ശനി , ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പരിപാടികള്‍. അഞ്ച് ആഴ്ച്ചക്കാലമാണ് പരിശീലനം.

Jan oushadi muthuvatur

Comments are closed.