mehandi new

എസ്ഡിപിഐ വാഹന ജാഥ സമാപിച്ചു

fairy tale

ചാവക്കാട്: എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഹന ജാഥക്ക് സമാപനമായി. രണ്ടാം ദിവസമായ ഇന്നലെ പുന്നയൂര്‍ എടക്കരയില്‍ നിന്നും ആരംഭിച്ച ജാഥ വുന്നയൂര്‍, വടക്കേകാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങലിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അണ്ടത്തോട് സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം അഷ്‌ക്കര്‍ തൊളിക്കോട് ഉദ്ഘാടനം ചെയ്തു. യഹിയ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ടി എം അക്ബര്‍, ഷമീര്‍ അണ്ടത്തോട്, ജബ്ബാര്‍ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഷമീര്‍ ബ്രോഡ്‌വേ, യഹിയ മന്ദലാംകുന്ന്, ടി എം അക്ബര്‍ സംസാരിച്ചു. സ്ഥാനാര്‍ഥി പി ആര്‍ സിയാദ് നന്ദി പറഞ്ഞു

Pharmacy wanted Chavakkad

Comments are closed.