കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം
ചാവക്കാട്: വേനല്‍ ചൂടിന്റെ കാഠിന്യമകറ്റാന്‍ കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം വിതരണമാരംഭിച്ചു.
താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതിയിലത്തെുന്നവര്‍ക്കും അഭിഭാഷകര്‍ക്കുമായി കോടതി അങ്കണത്തില്‍ സ്ഥിരമായി മോരുംവെള്ളം വിതരണം സംഘടിപ്പിച്ചത്. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും അസിസ്റ്റന്‍്റ് സെഷന്‍സ് ജഡ്ജിയുമായ എന്‍ ശേഷാദ്രിനാഥന്‍ ഉദ്ഘാടനം ചെയ്തു. ലീഗല്‍ സര്‍വീസ് കമ്മിറ്റി നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ എത്തിയ നൂറുകണക്കിന് ആളുകള്‍ മോരുംവെള്ളം കുടിച്ച് ദാഹമകറ്റി. മുന്‍സിഫ് കോടതിയിലും സിവില്‍ കോടതിയിലും, മജിസ്ട്രേറ്റു കോടതിയിലുമായി കേസിന് ദിവസവും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ഇവര്‍ക്ക് ദാഹമകറ്റാന്‍ സ്ഥിരമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുള്‍ സമദ്, സെക്രട്ടറി ബിജു വലിയപറമ്പില്‍, അഡ്വ.ബിജു.പി ശ്രീനിമാസ്, സബ് കോടതി ജെ.എസ് ചന്ദ്രാംഗദന്‍, എം സുധീഷ്, അഡ്വ.ജി.ബിന്ദു, അഡ്വ.ശ്രുതി ചന്ദ്രന്‍, എം.വി.ജോസ്, അഡ്വ.ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
Comments are closed.