mehandi new

ചാവക്കാട് മഹല്ല് ജമാഅത്ത് മതസൗഹാര്‍ദ്ധ സ്‌നേഹ സംഗമം നാളെ

fairy tale

ഗുരുവായൂര്‍ : ചാവക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ മതസൗഹാര്‍ദ്ധ സ്‌നേഹ സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അങ്ങാടിതാഴം ജുമാമസ്ജിദ് അങ്കണത്തില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന സമ്മേളനം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ ബോധവത്കരണം, ആരോഗ്യ-വിദ്യഭ്യാസ സെമിനാറുകള്‍ എന്നിവയും ഉണ്ടാകും. ലോക മലയാള ഭാഷ പ്രചാരകന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല, ലോക സ്‌കൂള്‍ കായികമേള ജേതാവ് കെ.എസ്.അനന്തു എന്നിവരെ ചടങ്ങില്‍ ആദരിക്കും. സമസ്തയുടെ പൊതു പരീക്ഷയില്‍ ഉന്നത വിജയംനേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിക്കും. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായവും നല്‍കും. മഹല്ല് പ്രസിഡന്റ് എ.എ മജീദ്, ജനറല്‍ സെക്രട്ടറി പി.പി അബ്ദുല്‍ സലാം, ഭാരവാഹികളായ എ.സി ഷംസുദ്ധീന്‍, എന്‍.കെ ഷരീഫ് ഹാജി, എ.ടി.മുഹമ്മദലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തി്ല്‍ പങ്കെടുത്തു.

Comments are closed.