Header

സൈക്കിളിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു

ഗുരുവായൂര്‍ : ചൂല്‍പ്പുറത്ത് സൈക്കിളിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.  ചാവക്കാട് പുന്ന കഴുങ്കില്‍ രാഹുല്‍, വൈലത്തൂര്‍ തെക്കും തല സജീവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 8.30ന് ചൂല്‍പ്പുറം ട്രഞ്ചിഗ് ഗ്രൗണ്ടിന് സമപീപമായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ ആക്ടസ് പ്രവര്‍ത്തകര്‍ ഇരുവരെയും കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സൈക്കിള്‍ യാത്രികന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Comments are closed.