താലൂക്ക് ഓഫീസ് വളപ്പില്‍ വിറകു ശേഖരം – മാസങ്ങള്‍ക്കു മുമ്പ് മുറിച്ചിട്ട മരക്കൊമ്പുകള്‍ നീക്കം ചെയ്തില്ല
ചാവക്കാട്: മാസങ്ങള്‍ക്കു മുമ്പ് മുറിച്ചിട്ട മരക്കൊമ്പുകള്‍ നീക്കാത്തത് വിവധ ആവശ്യങ്ങള്‍ക്ക് താലൂക്ക് ഓഫീസിലത്തെുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്നു.
താലൂക്ക് ഓഫീസ് വളപ്പില്‍ പ്രധാനകെട്ടിടത്തിനു മുന്നില്‍ മതിലിനോടടുപ്പിച്ചാണ് മരക്കൊമ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഓഫീസ് വളപ്പിലെ വലിയ മരങ്ങളുടെ കൊമ്പുകള്‍ മാസങ്ങള്‍ക്കുമുമ്പ് റോഡിലേക്ക് വീണിരുന്നു. ഇതേതുര്‍ന്ന് വെട്ടി മാറ്റിയ കൊമ്പുകളും വീഴുമെന്ന ഭീഷണിയില്‍ മറ്റു മരങ്ങളില്‍ നിന്നു മുറിച്ച കൊമ്പുകളുമാണ് താലൂക്ക് ഓഫീസിനു മുന്നിലും ഇതേ വളപ്പിലുള്ള ചാവക്കാട് സബ് ജയിലിനുമുന്നിലുമായി കൂട്ടിയിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകള്‍ക്കുള്‍പ്പടെ അനുവദിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങളും താലൂക്ക് ഓഫീസ് വളപ്പിലാണ് നിര്‍ത്തിയിടുന്നത്. താലൂക്ക് ഓഫീസിലേക്കും സബ് ജയിലിലേക്കും വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്താണ് ഉണങ്ങി നശിച്ച മരക്കൊമ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. നേരത്തെ ചാവക്കാട്ഓണ്‍ലൈന്‍ വാര്‍ത്തയെ തുടര്‍ന്ന് ദേശീയ പാതയോരത്ത് വിവധയിടങ്ങളിലായി കൂട്ടിയിട്ട മരത്തടികള്‍ മാറ്റിയെങ്കിലും അധികൃതര്‍ ദിവസവും കാണുന്ന ഭാഗത്ത് കൂട്ടിയിട്ട കൊമ്പുകള്‍ കാണാതെ പോവുകയാണ്.
Comments are closed.