നിലം നികത്താന്‍ ചെമ്മണ്ണ് കയറ്റിയത്തെിയ ലോറികള്‍ പിടികൂടി, ഡ്രൈവര്‍മാര്‍ അറസ്റ്റില്‍



പുന്നയൂര്‍ക്കുളം: കൊച്ചന്നൂരില്‍ നിലം നികത്താന്‍ അനധികൃതമായി ചെമ്മണ്ണ് കയറ്റിയത്തെിയ രണ്ട് ടിപ്പര്‍ ലോറികളുമായി ഡ്രൈവര്‍മാര്‍ പിടിയിലായി.
കുന്നംകുളം പന്നിത്തടം കൂവപ്പാട്ടില്‍ വീട്ടില്‍ സുധീര്‍ (25), പോര്‍ക്കുളം മങ്ങാട് കുറ്റൂര്‍ വീട്ടില്‍ രമേഷ് (31) എന്നിവരേയാണ് വടക്കേക്കാട് എസ്.ഐ പി.കെ മോഹിതിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ടിപ്പര്‍ ലോറികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടക്കേക്കാട് പഞ്ചായത്തിലെ കൊച്ചന്നൂര്‍ ഗവ.ഹൈസ്ക്കൂള്‍ പരിസരത്ത് വെച്ച് ചൊവ്വാഴ്ച്ചയാണ് വാഹനങ്ങള്‍ പിടികൂടിയത്. മേഖലയില്‍ തണ്ണീര്‍തടങ്ങള്‍ നികത്താന്‍ അനധികൃതമായി ചെമ്മണ്ണ് കയറ്റിയെത്തിയതായിരുന്നു ഇവര്‍. കോടതിയില്‍ ഹാജരാക്കിയ ഡ്രൈവര്‍മാരെ ജാമ്യത്തില്‍ വിട്ടയച്ചു. സി.പി.ഒ മാരായ രജനീഷ്, ശ്രീരാജ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Comments are closed.