പുതിയറയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണശാലക്ക് തീപിടിച്ചു – 15 ലക്ഷം രൂപയുടെ നഷ്ടം
ചാവക്കാട്: പുതിയറയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണശാലക്ക് തീപിടിച്ചു. തിരുവത്ര പുതിയറയിലെ ടോപ് ഫോം ഫര്‍ണീച്ചര്‍ കമ്പനിയുടെ നിര്‍മാണശാലയാണ് കത്തി നിശിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. യന്ത്ര സാമഗ്രികളും നിര്‍മ്മാണ വസ്തുക്കളുമുള്‍പ്പടെ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ മുഹമ്മദ് കാസിം പറഞ്ഞു. വിഷു അവധിയായതിനാല്‍ രണ്ട് ദിവസമായി നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നില്ല. സമീപത്തെ റോഡിനു കിഴക്കു ഇവരുടെ ഫര്‍ണീച്ചര്‍ ഷോ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മ്മാണ ശാലയുടെ പിന്‍ ഭാഗത്തു നിന്നാണ് തീ പടര്‍ന്നത്. പെട്ടെന്ന് തീ ആളി പടര്‍ന്നതിനാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് അടുക്കാനായില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനയുടെ മൂന്ന് യൂനിറ്റും ചാവക്കാട് പൊലീസുമാണ് തീയണച്ചത്. ഇതിനിടയില്‍ കെട്ടിടത്തിനകത്തുള്ള മുഴുവന്‍ വസ്തുക്കളും കത്തിച്ചാമ്പലായി. ചാവക്കാട് ജൂനിയര്‍ ഇസ്‌പെക്ടര്‍ രാജേഷ്, സീനിയര്‍ സി പി ഒ അബ്ദുല്‍ സലാം, സി പി ഒ മാരായ സുമേഷ്, ശ്യാംകുമാര്‍, എന്നിവരുടെ നേത്യത്വത്തില്‍ പോലീസും സ്‌റ്റേഷന്‍ ഓഫീസര്‍ ആര്‍ പ്രതീപ് കുമാര്‍, ഫയര്‍മാന്‍മാരായ എം വി വിനോജ്, എന്‍ ടി അനീഷ്, ഐ അബ്ദുള്ള, ടി ജാബിര്‍, എം സജീഷ്, പി ആര്‍ സുധീഷ്, ശ്രീകാന്ത് ജി നായ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേനയുമാണ് തീയണച്ചത്.
Comments are closed.