mehandi new

ബി.ജെ.പിയില്‍ കലാപം നിലക്കുന്നില്ല – മണ്ഡലം നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം പാളുന്നു

fairy tale

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ഓഫിസ് ഉദ്ഘാടന ചടങ്ങ് സവര്‍ണ വിഭാഗത്തിന്‍്റെ ആധിപത്യമാക്കി പിന്നോക്ക വിഭാഗം നേതാക്കളെ നോക്കുകുത്തിയാക്കി മാറ്റിയ ആര്‍.എസ്.എസ് നിലപാടിനെതിരെ ബി.ജെ.പിയില്‍ കലാപം പടരുന്നു. മണ്ഡലം നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല.
ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടന ചടങ്ങാണ് ആര്‍.എസ്.എസ് മേല്‍ക്കൈ നേടി ബി.ജെ.പി നേതാക്കളെ അവഗണിച്ചത്. ഇതേക്കുറിച്ച് ബുധനാഴ്ച്ച ചാവക്കാട്ഓണ്‍ലൈനില്‍ വാര്‍ത്ത വന്നതോടെ ചടങ്ങില്‍ പങ്കെടുത്തവരെക്കുറിച്ച് കൂടുതല്‍ ആരോപണങ്ങളുമായി ബി.ജെ.പി നേതാക്കളത്തെി. നിയോജക മണണ്ഡലത്തില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാര്‍ത്ഥിയുമായ ദയാനന്ദന്‍ മാമ്പുള്ളിയെ പോലും വേദിയില്‍ പ്രവേശിപ്പിക്കാത്തത് ബി.ജെ.പി മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. വേദിയിലിരുന്ന മൂന്ന് പേര്‍ ഒരേ കുടുംബാംഗങ്ങളായിരുന്നുവെന്നും ഇവരില്‍ ക്ഷേത്രത്തിലെ കളഭം കടത്തിയ കേസില്‍ ആരോപണവിധേയനായ വ്യക്തിയേയും കയറ്റിയരുത്തിയതായി നേതാക്കള്‍ ആരോപിക്കുന്നു. ബി.ജെ.പി പ്രതിനിധിയായല്ല വേദിയില്‍ മണ്ഡലം പ്രസിഡണ്ട് ഇരുന്നത്. ആര്‍.എസ്.എസ് കാരാനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയിലത്തെിയതെന്നും ആര്‍.എസ്.എസ് കാരനെന്ന ബന്ധമാണ് പിന്നോക്കക്കാരനായ അദ്ദേഹത്തിന് വേദിയിലിരിക്കാനാവസരമുണ്ടാക്കിയതെന്നും ആരോപണമുണ്ട്.
വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പരിയചയവും നേതൃത്വവും നല്‍കിയ ബി.ജെ.പി നേതാക്കളെ അവഗണിച്ച് വടക്കേക്കാട് പഞ്ചായത്തിലെ ആര്‍.എസ്.എസ് നേതാവിനെയാണ് മണ്ഡലത്തിലെ പ്രചാരണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഓഫീസ് ഉദ്ഘാടനച്ചടങ്ങ് ഉള്‍പ്പടെ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആര്‍.എസ്.എസ ഹൈജാക്ക് ചെയ്യാന്‍ കാരണമിതാണെന്നും ആക്ഷേപമുണ്ട്. പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, ചാവക്കാട് മേഖലയിലെ ബി.ജെ.പി നേതാക്കളില്‍ ഇതര മതസ്ഥരുമായി ഇടപഴകി പാര്‍ട്ടിക്ക് മതേതരത്വ മുഖം നല്‍കിയ ദയാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നുവെങ്കില്‍ മുസ്ലിംങ്ങള്‍ ഉള്‍പ്പടെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ വോട്ട് നേടാമായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്താതെയും ബി.ജി.പിയിലെ പ്രമുഖ നേതാക്കളോട് പോലും ആലോചിക്കാതെയുമാണ് സവര്‍ണ്ണ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത്. ആര്‍.എസ്.എസ് നോമിനിയുടെ സ്ഥാനാര്‍ത്ഥിയായിട്ടു പോലും പാര്‍ട്ടിയോടുള്ള കൂറുകൊണ്ട് മാത്രമാണ് അതിനെ അനുകൂലിച്ചത് എന്നിട്ടും പ്രധാന പരിപാടികളില്‍ നിന്നും തങ്ങളെ അവഗണിക്കുകയാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. ഗുരുവായൂരില്‍ നടന്ന ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബി.ജെ.പിയുടെ നേതാക്കള്‍ ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചപ്പോള്‍ ചില പ്രമുഖ നേതാക്കള്‍ തടയുകയായിരുന്നെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ഇക്കാര്യം വിശദീകരിക്കാന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ചാവക്കാട്ട് വിളിച്ച വാര്‍ത്താ സമ്മേളനവും ചില നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. പ്രചാരണ രംഗത്തെ ആര്‍.എസ്.എസ് മേല്‍ക്കയ്യില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും അനുനയിപ്പിക്കാനുള്ള ആര്‍.എസ്.എസ് നേതൃത്വത്തിന്‍്റെ ശ്രമത്തിനിടയിലാണ് ബി.ജി.പിയിലെ ഒരു വിഭാഗം കലാപത്തിനൊരുങ്ങുന്നത്.

Ma care dec ad

Comments are closed.