
ചാവക്കാട് : മാങ്ങ പറിക്കാന്‍ മാവില്‍ കയറിയ ബംഗാളിയുവാവ് മാവില്‍ നിന്നും വീണുമരിച്ചു. എസ് കെ ബാക്തിര്‍ മകന്‍ എസ് കെ സുഫൈല്‍ (25) ആണ് മരിച്ചത്. മാങ്ങ പൊട്ടിച്ച് വില്‍ക്കുന്ന അകലാട് സ്വദേശികള്‍ക്കൊപ്പം മാങ്ങപറിക്കാന്‍ പോയതായിരുന്നു. അന്തിക്കാട് വെച്ച് മാവില്‍ കയറി മാങ്ങപറിക്കുന്നതിനിടയില്‍ കൊമ്പൊടിഞ്ഞു അമീന്‍ താഴെ വീഴുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കല്‍കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടക്കും. രണ്ടുമാസമായി അമീന്‍ എന്ന വിളിപ്പേരുള്ള സുഫൈല്‍ അകലാട് സ്വദേശികള്‍ക്കൊപ്പം സഹായിയായി പോകുന്നു. തിരുവത്ര കോട്ടപുറത്ത് വാടക റൂമില്‍ താമസിക്കുകയായിരുന്നു. ബന്ധുക്കളെ കണ്ടെത്താന്‍ വൈകിയതിനാല്‍ നാട്ടിലെ വ്യക്തമായ വിലാസം ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.



Comments are closed.