mehandi new

മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു

fairy tale

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളത്തെ മുസ്ലിം ലീഗ് നേതാവ് പി.കെ.നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു സി.പി.എമ്മില്‍ ചേര്‍ന്നു. ഇവരെ കഴിഞ്ഞ ദിവസം അണ്ടത്തോട് കുമാരന്‍പടിയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി സുമേഷ് പതാക കൈമാറി സ്വീകരിച്ചു. നൗഷാദ്, ഉപ്പുങ്ങല്‍ മുഹമ്മദാലി, ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പി കെ നൗഷാദ്  കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പുന്നയൂര്‍ക്കുളം കടിക്കാട് പതിമൂന്നാം വാര്‍ഡില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു.18-04-16 to cpm from leeg

Macare health second

Comments are closed.