mehandi new

റിയ റൈനസിന്  മികച്ച നർത്തകിക്കുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം

fairy tale

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയും ഗുരുവായൂർ കാരക്കാട്  സ്വദേശികളായ റൈനസ്  നിഷ ദമ്പതികളുടെ മകളുമായ  റിയാ റൈനസിന്  മികച്ച നർത്തകിക്കുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം. സംഘനർത്തകർക്കുള്ള അവാർഡ് നാട്യജാല എടക്കഴിയൂരിനും ലഭിച്ചിട്ടുണ്ട്.

planet fashion

നടൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി ഒന്നിന് പ്രഖ്യാപിക്കുന്നതാണ് കലാഭവൻ മെമ്മോറിയൽ പുരസ്‌കാരം. അദ്ദേഹത്തിന്റെ  55-ാം ജന്മദിനമായ 2026 ജനുവരി ഒന്നിന് ഏഴാമത് പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. സിനിമയിലെയും കലാരംഗത്തെയും വിവിധ പ്രതിഭകളെ ആദരിക്കുന്നതിനായാണ്‌ പുരസ്കാരങ്ങൾ നൽകി വരുന്നത്.  2026-ലെ പുരസ്‌കാരങ്ങളിൽ മമ്മൂട്ടിക്ക് മികച്ച നടനും (കളങ്കാവൽ), കല്യാണി പ്രിയദർശന് മികച്ച നടിക്കുള്ള (ലോക) പുരസ്‌കാരം ലഭിച്ചു. കൂടാതെ മികച്ച സിനിമയായി ‘സർവ്വം മായ’യും, മികച്ച സംവിധായകനായി ദിൻജിത്ത് അയ്യത്താനും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മാർച്ച് മാസത്തിൽ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കും.

Comments are closed.