വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ ടാക്സിക്കുമീതെ മരക്കൊമ്പുകള്‍ ഒടിഞ്ഞ് വീണു

പുന്നയൂര്‍: മരക്കൊമ്പുകള്‍ ഒടിഞ്ഞ് വീണ് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ ടാക്സിക്കു കേടു പറ്റി.
അകലാട് മുഹ് യുദ്ധീന്‍ പള്ളി ഗ്രീന്‍ ഹോട്ടലിനു സമീപം വിരുത്തിയില്‍ അബ്ദുറഹ്മാന്‍്റെ വീടിനു മുന്നിലെ ഞാവല്‍ മരത്തിന്‍്റെ കൊമ്പുകളാണ് ഇടിഞ്ഞു വീണത്. ഇദ്ദേഹത്തിന്‍്റെ ജാമാതാവ് തൊഴിയൂര്‍ സ്വദേശി പൊക്കാഴത്ത് അബൂബക്കറിന്‍്റെ ഓട്ടോ ടാക്സിക്കാണ് കേടു പറ്റിയത്. ഞായറാഴ്ച് വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഞാവല്‍ മരത്തിന്‍്റെ വലിയ കൊമ്പ് മുറിഞ്ഞ് മറ്റൊരു കൊമ്പില്‍ വീണ് രണ്ടും കൂടിയാണ് ഓട്ടോ ടാക്സിക്കുമുകളില്‍ പതിച്ചത്. പുറത്തു പോയി വന്ന അബൂബക്കറും കുടുംബവും വാഹനം നിര്‍ത്തി വീടിനകത്തേക്ക് കയറിയയുടനെയാണ് കൊമ്പുകള്‍ വീണത്. ഈ മരത്തണലില്‍ എപ്പോഴും കളിക്കാറുള്ള കുട്ടികള്‍ ഈ സമയം ഇല്ലാതിരുന്നതും വലിയ ദുരന്തമൊഴിയാന്‍ കാരണമായി.



Comments are closed.