mehandi new

‘വെറുതെ ഒരു എം.എല്‍.എ, വികസന മുരടിപ്പിന്‍റെ 10 വര്‍ഷങ്ങള്‍ ‘ മുസ്ലിം യൂത്ത് ലീഗ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

fairy tale

10-04-16 janakeeya vicharana കടപ്പുറം: ഗുരുവായൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍്റെ ഭാഗമായി ‘വെറുതെ ഒരു എം.എല്‍.എ, വികസന മുരടിപ്പിന്‍്റെ 10 വര്‍ഷങ്ങള്‍’ എന്ന വിഷയമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
അഞ്ചങ്ങാടി സെന്‍്ററില്‍ സംഘടിപ്പിച്ച പൊതുയോഗം മുസ്ളിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് വി.എം മനാഫ് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ടി.എന്‍ പ്രതാപന്‍, മുസ്ളിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച് റഷീദ്, മുസ്ളിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ്, മുന്‍ സി.പി.എം നേതാവ് അബ്ദുറഹ്മാന്‍ പുല്‍പ്പറ്റ, സ്ഥാനാര്‍ത്ഥി പി.എം സാദിഖലി, നേതാക്കളായ കെ.എ ഹാറൂണ്‍ റഷീദ്, പി.എം മുജീബ്, പി.എ ഷാഹുല്‍ ഹമീദ്, എ.കെ അബ്ദുല്‍ കരീം, തെക്കരകത്ത് കരീം ഹാജി, വി.പി. മന്‍സൂറലി, കെ.എം ഇബ്രാഹിം, പി.കെ ബഷീര്‍, പി.സി കോയമോന്‍, പി.സി കോയമോന്‍, കെ.എസ് നഹാസ്, ആര്‍.എസ് ഷഹീം പി.എച്ച് അബ്ദുല്‍ കലാം, വി.എം ഷഹീം എന്നിവര്‍ സംസാരിച്ചു.10-04-16 youth leeg

Ma care dec ad

Comments are closed.