1 മണിക്കൂർ 13 മിനിറ്റ് ചൂണ്ട് വിരലിൽ 15 സെലിബ്രിറ്റികൾ വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

ചാവക്കാട്: ഒരു മണിക്കൂർ പതിമൂന്നു മിനിറ്റ് കൊണ്ട് ചൂണ്ട് വിരൽ ഉപയോഗിച്ചു 15 സെലിബ്രിറ്റികളുടെ ചിത്രം വരച്ചു വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി.

ചാവക്കാട് ഒരുമനയൂർ സ്വദേശിനിയായ വഫ എറണാകുളം സിന്റർബേ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റീരിയർ ഡിസൈൻ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
ടൈമർ വെച്ചു വീഡിയോയിൽ പകർത്തി കൊണ്ടാണ് 15 ചിത്രങ്ങൾ എ ഫോർ സൈസ് പേപ്പറിൽ ചൂണ്ട് വിരൽ കൊണ്ട് വരച്ചത്. ഇത്തരത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ആരും റെക്കോർഡ് നേടിയിട്ടില്ല എന്നത് ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നു. സ്റ്റൻസിൽ, എബ്രറോയിഡറി, ഓയിൽ പൈൻറ് എന്നിവയിൽ സൃഷ്ടികൾ നടത്തി ഇൻസ്റ്റാഗ്രാം വഴി ശ്രദ്ധ നേടിയിരുന്നു.
ഒരുമനയൂർ അമ്പലത്ത് വീട്ടിൽ അബൂബക്കറിന്റെയും സഫ്നയുടെയും മകളാണ് വഫ അബൂബക്കർ.

Comments are closed.