mehandi banner desktop
Chavakkad online

സേവനവഴികളിൽ കരുതലായി നെഹ്‌റു കരുണാലയം; കലാ സാംസ്കാരിക സമിതി പ്രവർത്തനമാരംഭിച്ചു

Ft

ചാവക്കാട് : പുന്നയൂർ മണ്ഡലം നെഹ്‌റു കരുണാലയം അകലാട് കലാ സാംസ്കാരിക സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ നിർവഹിച്ചു. സമിതി അധ്യക്ഷൻ എ.എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഓഫീസ് ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി എം.വി ഹൈദരലി നിർവഹിച്ചു. നെഹ്റു കരുണാലയം പ്രഥമ സാംസ്കാരിക സാമൂഹിക സേവന രംഗത്തെ വ്യക്തിഗത അവാർഡുകൾ തടാകം കുഞ്ഞിമുഹമ്മദ് ഹാജി, ഖാലിദ് ഹാജി, കെ. കെ. ഹംസക്കുട്ടി എന്നിവർക്ക് നൽകി ആദരിച്ചു. പ്രദേശത്തെ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന ക്ലബ്ബുകൾ ആംബുലൻസ് സർവീസുകൾ എന്നിരുൾപ്പെടുന്ന സംഘടനകളെയും ആദരിച്ചു. പുന്നയൂർകുളം, വടക്കേക്കാട്, പുന്നയൂർ പഞ്ചായത്തുകളിൽ നിന്നും വിജയിച്ച യു.ഡി.എഫ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന മത്സ്യത്തൊഴിലാളി കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ് എ.എം അലാവുദ്ദീൻ, സംസ്ഥാന മത്സ്യത്തൊഴിലാളി കോൺഗ്രസ് സെക്രട്ടറി സുരേന്ദ്രൻ മരക്കാർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.കെ ഷുക്കൂർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആർ.വി മുഹമ്മദ് കുട്ടി, പി.കെ ഹസ്സൻ, കാലിദ് ഹാജി, ആർ.പി ബഷീർ, കെ.കെ ഷിബു, നസീർ പടിഞ്ഞാറയിൽ, എം വി ഷകീർ, സി.അഷറഫ്, ഷഫീന നജീബ്, നിസാം അല്ലുങ്ങൽ, റാഷ് മുനീർ, നിസാർ മൂത്തേടത്ത്, അഷ്റഫ് ഹൈദരാലി, അഫ്സൽ, നാഫീസക്കുട്ടി വലിയകത്ത്, എൻ എം കെ നബീൽ, ജിഷാർ ഹൈദരലി, സുബൈദ പാലക്കൽ, സജീബ് അഞ്ചിങ്ങൽ, എം കെ ഷഹർബാൻ, നജീബ് അഞ്ചിങ്ങൽ, സുലൈമാൻ വലിയകത്ത്, ഷാനിഫ് കിഴക്കത്തറ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, പി.കെ അക്ബർ സ്വാഗതവും കെ.എച്ച് നാസർ നന്ദിയുംപറഞ്ഞു.

Jan oushadi

Comments are closed.