
കടപ്പുറം: സാന്ത്വന പരിചരണ രംഗത്ത് നാല് വർഷമായി സജീവമായി പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് (Hospice.) കടപ്പുറം ഹോം കെയർ യൂണിറ്റിലേക്ക് ഖത്തർ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി വീൽചെയറുകൾ നൽകി. നിലവിൽ നൂറ്റമ്പതോളം കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്ന ഈ യൂണിറ്റിലെ പാലിയേറ്റീവ് നഴ്സിന്റെ മാസ ശമ്പളവും നൽകിവരുന്നത് ഖത്തർ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയാണ്.

വീൽചെയർ കൈമാറ്റ ചടങ്ങിൽ പി.ടി.എച്ച്. ചെയർമാൻ സി. അലികുഞ്ഞി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കർ, ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് തെക്കരകത്ത് കരീം, ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി അംഗം പി.വി. ഹംസക്കുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് പി.എം. അബ്ദുള്ളമോൻ എന്നിവർ പ്രസംഗിച്ചു.
നേതാക്കളായ എൻ.ടി. നിഷാം, ടി എസ് ഷാജഹാൻ, പുതിയകത്ത് റാഫി, പി വി ഇസ്ഹാഖ്, പി.ടി.എച്ച്. ഭാരവാഹികളായ പി.എം. മുജീബ്, പി. അബ്ദുൽ ഹമീദ്, റഷീദ് ചാലിൽ, നാസർ പൊന്നാക്കാരൻ തുടങ്ങിയവർ പങ്കെടുത്തു. പി.വി. ഉമ്മർ കുഞ്ഞി സ്വാഗതവും പി.എ. അഷ്ക്കറലി നന്ദിയും പറഞ്ഞു.



Comments are closed.