
ഗുരുവായൂർ: കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സർഗ്ഗ സംഗമം 2026’ മാപ്പിള കലാ അക്കാദമി ഹാളിൽ അരങ്ങേറി. ജില്ലയിലെ വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.

തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സലീം ഗുരുവായൂർ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി നിസ മോൾ കരീം ആശംസകൾ അറിയിച്ചു. ഗുരുവായൂർ ചാപ്റ്റർ പ്രസിഡന്റ് ഡോ. വി. അബൂബക്കർ, സെക്രട്ടറി വഹാബ് ഇടപ്പുള്ളി, മുഹ്സിൻ തളിക്കുളം എന്നിവർ സംസാരിച്ചു.
തുടർന്ന് സുബൈദ ടീച്ചറുടെ അവതരണത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. സംഗീത അധ്യാപകനും കലാകാരനുമായ സുബൈർ നമ്പഴിക്കാടിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് ഫ്യൂഷൻ സദസ്സിന് വേറിട്ട അനുഭവമായി. കാദർ വടുതല (കീബോർഡ്), ശ്രീനിവാസൻ (തബല) എന്നിവർ ഫ്യൂഷൻ മികവുറ്റതാക്കി.
പ്രശസ്ത ഗായിക ഹിഷാന മോൾ അതിഥിയായെത്തി ഗാനമാലപിച്ചു. കൂടാതെ അനീഷ അബൂബക്കർ, ജാഷിറ തൃശ്ശൂർ, ആയിഷ ഫാത്തിമ, റഫീഖ് നമ്പഴിക്കാട്, ഇശൽ കൂട്ടം ഗായികമാർ, ഗുരുവായൂർ ചാപ്റ്ററിലെ കലാകാരന്മാർ തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു. ആരിഫ് ചാവക്കാട്, നൂറുദ്ദീൻ അഞ്ചങ്ങാടി എന്നിവർ അവതരിപ്പിച്ച മിമിക്രി പരിപാടിക്ക് മിഴിവേകി.
റഫീഖ് നമ്പഴിക്കാട്, നൂറുദ്ദീൻ അഞ്ചങ്ങാടി എന്നിവർ ശബ്ദനിയന്ത്രണം നിർവഹിച്ചു. പി.സി. കോയാച്ചി, റഹ്മത്തുള്ള പാവറട്ടി, ഷാഹു ബ്ലാങ്ങാട്, നാസർ ബ്ലാങ്ങാട് എന്നിവർ നേതൃത്വം നൽകി. ചാപ്റ്റർ സെക്രട്ടറി വഹാബ് ഇടപ്പുള്ളി നന്ദി രേഖപ്പെടുത്തി.



Comments are closed.