നാട്ടിൻപുറങ്ങളിലെ പ്രതിഭകളെ തേടി കോ ന്യൂസിന്റെ മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

ചാവക്കാട്: മാപ്പിളപ്പാട്ട് ഗാനശാഖയിലെ പുതിയ പ്രതിഭകളെ തേടി കോ ന്യൂസ് ഒരുക്കുന്ന ‘ദി വോയ്‌സ് ഓഫ് ഇഷ്‌ക്’ മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഔദ്യോഗിക പ്രഖ്യാപനം ഗുരുവായൂർ നിയോജക മണ്ഡലം എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് ഓൺലൈൻ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രഖ്യാപന ചടങ്ങും തുടർന്ന് വിവിധ കലാകാരന്മാർ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ആലാപനവും കാണികളുടെ ഹൃദയം കീഴടക്കി. ഇശൽ തീരം മാപ്പിള കലാ സാഹിത്യ വേദി ചെയർമാൻ മുഹ്സിൻ തളിക്കുളം നേതൃത്വം നൽകി. നാട്ടിൻപുറങ്ങളിലെ മികച്ച ഗായകരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കോ ന്യൂസ് ഈ സംഗീത മത്സരം സംഘടിപ്പിക്കുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, സ്റ്റാർ സിംഗർ ഗ്രൂമർ നൗഷാദ് മാസ്റ്റർ, പ്രശസ്ത ഗാനരചയിതാവ് ഷെരീഫ് നരിപ്പെറ്റ, ഗായകരായ നിസ മോൾ മൂവാറ്റുപുഴ, ഇശൽ തീരം മാപ്പിള കലാ സാഹിത്യ വേദി ചെയർമാൻ മുഹ്സിൻ തളിക്കുളം തുടങ്ങി പ്രഗത്ഭരായ സംഗീതജ്ഞരും മാപ്പിളപ്പാട്ട് വിദഗ്ദ്ധരും അടങ്ങുന്ന ജൂറിയാണ് മത്സരങ്ങൾ നിയന്ത്രിക്കുക. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഓഡീഷനുകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾക്കായിരിക്കും ഫൈനൽ വേദിയിലേക്ക് പ്രവേശനം ലഭിക്കുക. വിജയികളെ കാത്ത് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളുമാണുള്ളത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8086936750 എന്ന വാട്സാപ്പ് നമ്പറുമായി ബന്ധപ്പെടേണ്ടതാണ്




Comments are closed.