എസ്ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക, ജനാധിപത്യത്തിന്റെ കാവലാളാവുക എന്നാവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി SDPI ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.മണത്തല മുല്ലത്തറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു. തുടർന്ന് ചാവക്കാട് സെന്ററിൽ നടന്ന പ്രതിഷേധ യോഗത്തിൽ മുനിസിപ്പൽ പ്രസിഡന്റ് ദിലീപ് അത്താണി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ജോയിന്റ് സെക്രട്ടറി ഹംസ കോയ സ്വാഗതം പറഞ്ഞു.SDPI ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ. എച്ച്. ഷാജഹാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുനിസിപ്പൽ ട്രഷറർ നസീബ് പുന്ന നന്ദി പറഞ്ഞു.മുജീബ് കുന്നത്ത്, ഫുർഖാൻ തിരുവത്ര, മാഹിൻ ചാവക്കാട് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.




Comments are closed.