mehandi banner desktop
Chavakkad online

ദേശീയപാത 66 നിർമ്മാണ അപാകത: സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Ft

ചാവക്കാട്: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിർമ്മാണ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.​ ചാവക്കാട് മിനി സിവിൽ സ്റ്റേഷന് സമീപം സംഘടിപ്പിച്ച ധർണ്ണ സിപിഎം ഏരിയ കമ്മിറ്റി അംഗവും ഗുരുവായൂർ എംഎൽഎയുമായ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ എച്ച് അക്ബർ ധ്യക്ഷത അധ്യക്ഷത വഹിച്ചു.​ സിപിഎംഏരിയ കമ്മിറ്റി അംഗം എം.ആർ. രാധാകൃഷ്ണൻ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷീജ പ്രശാന്ത്, കെ.എ. ഉണ്ണികൃഷ്ണൻ, ടി.വി. സുരേന്ദ്രൻ, മാലികുളം അബ്ബാസ്, ഷൈനി ഷാജി, ബിൻസി സന്തോഷ്, എ.എ. മഹേന്ദ്രൻ, പി.എസ്. അശോകൻ, ഫസലുദ്ദീൻ പുന്നയൂർ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.