മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് ‘മഞ്ചാടിമണികൾ’ പുസ്തകം കൈമാറി

മന്ദലാംകുന്ന്: കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ റൈറ്റേഴ്സ് ടോക്കിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ, പബ്ലിക് ലൈബ്രറികളിലേക്ക് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലേക്ക് “മഞ്ചാടിമണികൾ” എന്ന ബാലകഥാസമാഹാരം കൈമാറി.ഹുസൈൻ എടയൂരിൽ നിന്ന് സ്കൂൾ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, എസ്.എം.സി ചെയർമാൻ യൂസുഫ് തണ്ണിത്തുറക്കൽ, എം.പി.ടി.എ പ്രസിഡന്റ് ജിസ്ന ലത്തീഫ് എന്നിവർ പങ്കെടുത്തു.റൈറ്റേഴ്സ് ടോക്കിലെ അംഗങ്ങൾ വഴി സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലേക്കും വായനശാലകളിലേക്കും സൗജന്യമായി പുസ്തകം എത്തിക്കാനാണ് സംഘാടകർ തീരുമാനിച്ചിട്ടുള്ളത്. കുട്ടികളിൽ വായനാശീലം വളർത്തുകയും അവരെ പുസ്തകങ്ങളിലേക്ക് തിരികെ കൊണ്ടുവരികയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് റൈറ്റേഴ്സ് ടോക്ക് അധ്യക്ഷൻ ഫൈസൽ മന്ദലാംകുന്ന് അറിയിച്ചു.




Comments are closed.