വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ കണ്ടെത്തിയ ജഡം വെസ്റ്റ് ഭംഗാൾ സ്വദേശിയുടേത്

കടപ്പുറം : വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ പൊന്തിക്കിടക്കുന്ന രീതിയിൽ മൂന്നു ദിവസം മുൻപ് കണ്ടെത്തിയ ജഡം വെസ്റ്റ് ഭംഗാൾ സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. അലിപുർദുആർ സ്വദേശി കിഷൻ ബാൽമികി (45) യുടേതാണ് ജഡം എന്ന് പോലീസ് പറയുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച എ ടി എം കാർഡ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് ഇത്രയും വിവരങ്ങൾ ലഭിച്ചത്. ഇന്ത്യൻ ബാങ്കിന്റെ എറണാകുളം കടവന്ത്ര ബ്രാഞ്ചിലാണ് അക്കൗണ്ട്. കഴിഞ്ഞ 25 ന് അഞ്ചങ്ങാടി എസ് ബി ഐ ബാങ്ക് എ ടി എം ൽ നിന്നും ഇദ്ദേഹം പണം പിൻവലിച്ചതായും സംശയിക്കുന്നു. എന്നാൽ ഇയാളെ കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ മത്സ്യതൊഴിലാളികളാണ് ജഡം കണ്ടത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ അറിയിക്കണം.



Comments are closed.