ജില്ലാ അണ്ടർ -14 ഫുട്ബോൾ ടീമിൽ ഇടം നേടിയ ഹഫീസിന് നാടിന്റെ ആദരം

ചാവക്കാട്: തൃശൂർ ജില്ലാ അണ്ടർ -14 ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹഫീസ് ഹംസക്കുട്ടിയെ വാർഡ് മെമ്പർ മുഹമ്മദ് അസ്ലം മെമന്റോ നൽകി ആദരിച്ചു. കായികരംഗത്ത് നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥിയുടെ നേട്ടത്തിൽ നാട്ടുകാർ അഭിനന്ദനങ്ങൾ അറിയിച്ചു.ഫൈസൽ കുന്നമ്പത്ത്, ഹരീഷ്, അബു പണിക്കവീട്ടിൽ, അബ്ഷർ, മിർഫാദ്, ചാച്ചു തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ നേർന്നു. ജില്ലാ ടീമിനായി ബൂട്ടണിയുന്ന ഹഫീസിന് വരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.




Comments are closed.