mehandi new

ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി – നൽകിയത് 20 പദ്ധതികൾ ഭരണാനുമതിയായത് ഏഴെണ്ണത്തിന് മാത്രം

fairy tale

ടൂറിസം, തീരദേശം, കൃഷി മേഖലകളെ അവഗണിച്ചു.  തീരദേശത്തെ കടൽഭിത്തിക്ക് പ്രത്യേകമായി തുക അനുവദിച്ചില്ല. തീരദേശത്തെ പൂർണമായും അവഗണിച്ചു. 

planet fashion

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൻ്റെ വികസനത്തിന് സംസ്ഥാന ബജറ്റിൽ 10 കോടി. ഏഴു  പദ്ധതികൾക്കാണ് പദ്ധതി തുകയുടെ ഇരുപത് ശതമാനം സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പദ്ധതി തുകയുടെ 20 ശതമാനം എങ്കിലും ബജറ്റിൽ നീക്കിവെച്ചാൽ മാത്രമേ പദ്ധതികൾക്ക് ഭരണാനുമതി കിട്ടൂ.

ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസ്  പുതിയ കെട്ടിടം 1 കോടി, കടപ്പുറം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ പുതിയ കെട്ടിടത്തിനു 2 കോടി , കാവീട് – മുതുവട്ടൂര്‍ റോഡ് (0/000- 2/500 ) 1.5 കോടി, ചാവക്കാട് സബ് ജയിലിന് പുതിയ കെട്ടിടം 2 കോടി, നായരങ്ങാടി ചക്കിത്തറ കൊച്ചന്നൂര്‍ റോഡ് (0/000-1/950) 1.5 കോടി, ചാവക്കാട് നഗരസഭ വെറ്റിനറി ആശുപത്രിക്ക് പുതിയ കെട്ടിടം 1 കോടി,  ജി.എം.എല്‍.പി. സ്കൂൾ കുരഞ്ഞിയൂര്‍ പുതിയ കെട്ടിടം 1 കോടി എന്നിങ്ങനെ ഏഴു പദ്ധതികൾക്കാണ് ഈ ബജറ്റിൽ ഭരണാനുമതിയായത്. പത്തു കോടിയാണ് ഇതിനായി സംസ്ഥാന ബജറ്റിൽ ഗുരുവായൂരിന് അനുവദിച്ചിട്ടുള്ളത്. 

സമർപ്പിച്ച ഇരുപത് പദ്ധതികളിൽ ഏഴു പദ്ധതികൾക്ക് മാത്രമാണ് ബജറ്റിൽ പണം അനുവദിച്ചത്. ടോക്കൺ പ്രൊവിഷനായി ബജറ്റിൽ ഇടം പിടിച്ചത് 208 കോടിയുടെപദ്ധതികൾ. 

ഗുരുവായൂര്‍ നിയോജക മണ്ഡലം ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ് സെന്‍റര്‍ വിപുലീകരണം (സ്ഥലമെടുപ്പ് ഉള്‍പ്പെടെ) 2 കോടി,  ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസ് പുതിയ കെട്ടിട നിര്‍മ്മാണം 20 കോടി, കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ജില്ലാ ഡിപ്പോ പുതിയ കെട്ടിടം 11 കോടി, ബ്ലാങ്ങാട് ബീച്ച് ടൂറിസം രണ്ടാംഘട്ടം ( സ്ഥലമെടുപ്പ് ഉള്‍പ്പെടെ) 2 കോടി, ചാവക്കാട് താലൂക്കാശുപത്രി വിപുലീകരണം ( സ്ഥലമെടുപ്പ് ഉള്‍പ്പെടെ) 8 കോടി, ചാവക്കാട് വടക്കാഞ്ചേരി റോഡ് വീതി കൂട്ടല്‍ (സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെ) (സ്റ്റേറ്റ് ഹൈവേ)  (0/00 മുതല്‍ 5/785) 25 കോടി, ചാവക്കാട് നഗരസഭയില്‍ ഗവ. ഐ.ടി.ഐ ( സ്ഥലമെടുപ്പ് ഉള്‍പ്പെടെ) 15 കോടി, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അണ്ടത്തോട് പാലം നിര്‍മ്മാണം 30 കോടി, ചക്കം കണ്ടം സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മ്മാണം 3 കോടി, ഗുരുവായൂര്‍ മണ്ഡലത്തില്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ് 40 കോടി, ചാവക്കാട് നഗരസഭ പരപ്പില്‍താഴത്ത് സ്റ്റേഡിയം നിര്‍മ്മാണം 12 കോടി, ഗുരുവായൂര്‍ മമ്മിയൂര്‍ ജംഗ്ഷനില്‍ ഫ്ലൈ ഓവര്‍ നിർമ്മാണം 40 കോടി എന്നിവയാണ് ടോക്കൺ പ്രൊവിഷനായി ബജറ്റിൽ ഇടം പിടിച്ച പദ്ധതികൾ. ഈ പദ്ധതികൾക്ക് ഭരണാനുമതി ആയിട്ടില്ല. പദ്ധതി തുകയുടെ 20 ശതമാനം എങ്കിലും ബജറ്റിൽ നീക്കിവെച്ചാൽ മാത്രമേ പദ്ധതികൾക്ക് ഭരണാനുമതി കിട്ടൂ. കഴിഞ്ഞ തവണ സമർപ്പിച്ച അതേ പദ്ധതികൾ തന്നെയാണ് ഈ വർഷവും ടോക്കൺ പ്രൊവിഷനായതിൽ അധികവും.

Jan oushadi muthuvatur

Comments are closed.