mehandi new

ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

fairy tale

01-02-14 logo prakshanamപാവറട്ടി: നവമാധ്യമ ലോകത്ത്‌ പതിനഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ചാവക്കാട്‌ഓണ്‍ലൈന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. മാപ്പിളപ്പാട്ട് ലോകത്ത്‌ പ്രശസ്തനായ
ഗായകന്‍ കെ ജി സത്താറും മണലൂര്‍ എം എല്‍ എ പി എ മാധവനും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന
ആഘോഷ പരിപാടികള്‍ക്ക്‌ ഓണ്‍ലൈന്‍ രൂപം നല്‍കിയിട്ടുള്ളത്‌. ആഘോഷങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച്ച നാലരക്ക് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ചേറ്റുവ ബ്ലൂ ലേയ്ക്ക്‌ റിസോര്‍ട്ടില്‍ വെച്ച്
നിര്‍വഹിക്കും. മുല്ലശേരിയിലെ കെ ജി സത്താറിന്‍റെ മകന്‍ സലീമിന്‍റെ വീട്ടില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്..

Macare ad1

Comments are closed.