Header

മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950മത് വാർഷികാചരണം – ചെന്നൈ മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം

പാലയൂർ: ഭാരത അപ്പസ്തോലനും ക്രിസ്തു ശിഷ്യനുമായ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ1950-)o ജൂബിലി വാർഷികം ആചരിക്കുകയാണ് ഈ വർഷം. ജൂബിലി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ പാലയൂരിൽ വെച്ച് ജൂലായ് 3 ന് നടത്തുന്ന മഹാ വിശ്വാസ സംഗമം പരിപാടികൾക്ക് തൃശൂർ അതിരൂപതയാണ് നേതൃത്വം കൊടുക്കുന്നത്. ഇതിന് മുന്നോടിയായി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ചെന്നൈയിലെ മൈലാപ്പൂരിൽ മാർ തോമാ ശ്ലീഹായുടെ കബറിടത്തിൽ നിന്നും ദീപശിഖയും തോമാ ശ്ലീഹാ കുത്തേറ്റു മരിച്ച മൗണ്ട് സെന്റ് തോമാസിൽ നിന്നും മണ്ണും മാർതോമാ ശ്ലീഹായുടെ അനുസ്മരണാർത്ഥം പാലയൂരിലേക്ക് കൊണ്ടുവരുന്നു.

മൈലാപ്പൂരിൽ ഇതിനായി മുഖ്യ കാർമ്മികത്വം വഹിക്കുന്നത് മദ്രാസ് – മൈലാപൂർ ബിഷപ്പ് റവ ഡോ.ജോർജ് ആന്റണി സ്വാമിയാണ്. ജൂൺ 17 ന് രാവിലെ യാത്ര തിരിക്കുന്ന സംഘം ഹൊസൂർ, രാമനാഥപുരം , പാലക്കാട് രൂപതകളിലെ പ്രധാന തീർത്ഥകേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജൂൺ 19 ഞായറാഴ്ച രാവിലെ 10 മണിയോടെ പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെത്തിച്ചേരുന്നു.

റവ ഫാദർ വർഗീസ് കുത്തൂർ, റവ ഫാദർ മിഥുൻ വടക്കേത്തല. കൺവീനർ ശ്രീ പി ഐ ലാസർ മാസ്റ്റർ, സെക്രട്ടറി സി കെ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദീപശിഖാ പ്രയാണം കടന്നുവരുന്നത്.

thahani steels

Comments are closed.