വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു
കടപ്പുറം : വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. കടപ്പുറം വെളിച്ചെണ്ണപടി ആനാംകടവില്‍ മുഹമ്മദുണ്ണിയുടെ മകള്‍ സഫിയ(50) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. വീട് കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഓലവീട് പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. മുഴുവനായി ഓലയില്‍ നിര്‍മ്മിച്ച വീട് ആളിപടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് സഫിയയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. വീടിന് മുകളിലേക്ക് വെള്ളമൊഴിച്ചും മറ്റും തീയണച്ച് ചാവക്കാട് താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചാവക്കാട്ടെ പൊതുപ്രവര്‍ത്തകനായിരുന്ന പരേതനായ കനിവ് കുഞ്ഞിമുഹമ്മദിന്റെ ഭാര്യയാണ് പരേത. ഭര്‍ത്താവിന്റെ മരണശേഷം ഇവര്‍ വീട്ടില്‍ ഒറ്റക്കാണ് താമസം. മക്കളില്ല. വീടിന് തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. വിവരമറിഞ്ഞ് ഗുരുവായൂരില്‍ നിന്ന് അഗ്നിശമന സേനയും ചാവക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. അഗ്നിശമന സേന എത്തുമ്പോഴേക്കും വീട് മുഴുവനായി കത്തിനശിച്ചിരുന്നു. ഹുസൈന്, അബു, മനാഫ്, റഷീദ, ഫാത്തിമ എന്നിവരാണ് സഫിയയുടെ സഹോദരങ്ങള്‍. ഖബറടക്കം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന്...
Read More