സൗജന്യ വനിതാ മെഡിക്കൽ ക്യാമ്പ്
പാവറട്ടി: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സുക്കൂൻ വനിതാ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ വനിതാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ പാവറട്ടി അസർ സെന്ററിൽ വനിതകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച ക്യാമ്പില്‍ ഡോ: ഡോൺ ജോസ്* ബോധവൽക്കരണ ക്ലാസ് നൽകി. മനുഷ്യരുടെ ശാരീരികാവസ്ഥയെക്കുറിച്ചും രോഗപ്രതിരോധ ശക്തിയെക്കുറിച്ചും അസീസ് മഞ്ഞിയിൽ,വിശദീകരിച്ചു. വൃക്കരോഗത്തെ കുറിച്ച് കൺസോൾ ജനറൽ സെക്രട്ടറി സി എം ജനീഷ് സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ചു നടന്ന സമാശ്വാസ സംഗമത്തിൽ കൺസോൾ പ്രസിഡണ്ട് പി.പി.അബ്ദുൾ സലാം, ഭാരവാഹികളായ എം കെ നൌഷാദ് അലി, പി വി അബ്ദു മാഷ്, ഹക്കീം ഇമ്പാർക്ക്, അബ്ദുൾ ലത്തീഫ് അമ്മെങ്കര, കെ എം റഹ്മത്തലി, കാസിം പൊന്നറ, അഡ്വ: സുജിത്ത് അയിനിപ്പുള്ളി, ജമാൽ താമരത്ത്, സുക്കൂൻ വനിതാ കൂട്ടായ്മ പ്രസിഡണ്ട് ഷീബ നബീൽ, സെക്രട്ടറി ഷൈനി വാഹിദ്, ട്രഷറർ ജുനിദ കുഞ്ഞിപ്പ, സെബീന മജീദ്, റസിയ, അസർ സെൻറർ ഭാരവാഹികളായ നസീം തറയിൽ, മൊയ്നുദ്ധീൻ,...
Read More