Select Page

Day: September 20, 2018

പരപ്പില്‍ താഴത്ത് വീണ്ടും അക്രമം – രണ്ടു പേര്‍ക്ക് വെട്ടേറ്റു

ചാവക്കാട് : മണത്തല പരപ്പില്‍ താഴത്ത് വീണ്ടും അക്രമം. സുഹൃത്തുക്കളായ രണ്ടു പേര്‍ക്ക് വെട്ടേറ്റു. ചാവക്കാട് കാക്കടവത്ത് പുതിയപുരക്കല്‍ നിസാര്‍ മകന്‍ ഷിയാസ് (21), കോട്ടപ്പടി പുതുവീട്ടില്‍ ബഷീറിന്റെ മകന്‍ ഫഹദ്(21) എന്നിവരെയാണ് കാറിലും ബൈക്കിലുമായെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേബി റോഡിലുള്ള സുഹൃത്തിനെ കാണാന്‍ ബൈക്കില്‍ പോവുകയായിരുന്ന ഷിയാസിനെയും ഫഹദിനെയും കാറിലും ബൈക്കിലുമായി പിന്തുടര്‍ന്നെത്തിയ സംഘം പരപ്പില്‍താഴം മാലിന്യ സംസ്കരണ ശാലക്ക് സമീപം വെച്ച് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ചാവക്കാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിനു പിന്നില്‍.   എക്സ്പാറിയോസ് ഗ്രൂപ്പ് അംഗങ്ങാക്കാണ് വെട്ടേറ്റത്.  മുന്‍ വൈരാഗ്യമാണ് അക്രമത്തിനു കാരണം. ആഴ്ച്ചകള്‍ക്ക് മുന്‍പും ഇവിടെ രണ്ടുപേര്‍ക്ക് വെട്ടേറ്റിരുന്നു. പ്രദേശത്തെ മാലിന്യസംസ്കരണ ശാലക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയ യുവാക്കളാണ് അന്ന് അക്രമത്തിനു...

Read More

ആറു വയസുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ മമ്പറം ബാപ്പ അറസ്റ്റിൽ

ചാവക്കാട് : ആറു വയസുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പട്ടാമ്പി മുതുതല മുളക്കൽ വീരാവു മകൻ മുഹമ്മദി (58) നെയാണ് ചാവക്കാട് സി ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ആണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. മാതാവിന് മന്ത്രവാദ ചികിത്സനടത്താന്‍ എടക്കഴിയൂരിലെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പത്ത് തവണ പെൺകുട്ടിയുടെ വീട്ടിൽ മന്ത്ര വാദ ചികിത്സയുടെ പേരില്‍ പ്രതി താമസിച്ചിട്ടുണ്ട്. വരോട്, മമ്പറം ബാപ്പ എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിൽ മന്ത്ര വാദ ചികിത്സക്ക് പോകാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയിൽ പെട്ട സ്‌കൂൾ അദ്ധ്യാപിക ചാവക്കാട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വരവൂരിലെ ഒരു പള്ളിയിൽ വച്ച് പെൺകുട്ടിയുടെ മാതൃ സഹോദരിയാണ് മുഹമ്മദിനെ പരിചയപ്പെട്ട് സഹോദരിയുടെ അസുഖം മാറ്റാൻ...

Read More

എ ബി വി പി നേതാവിന് നേരെ ആക്രമണം – ബൈക്കില്‍ സഞ്ചരിക്കവേ തലക്കടിച്ചു വീഴ്ത്തി

വടക്കേകാട് : എ.ബി.വി.പി ഗുരുവായൂർ നഗർ പ്രസിഡന്റിന് നേരെ ആക്രമണം. കല്ലൂർ വട്ടംപാടം സ്വദേശി കണക്കഞ്ചേരി വീട്ടിൽ ജിഷ്ണു (21)വിനാണ് പരിക്കേറ്റത്. തലയ്ക്കും കാലുകൾക്കും പരിക്കേറ്റ ജിഷ്ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ കല്ലൂർ പള്ളിക്ക് സമീപത്താണ് സംഭവം നടന്നത്. ബി.ജെ.പി. യോഗം കഴിഞ്ഞ്‌ ബൈക്കിൽ മടങ്ങുകയായിരുന്ന ജിഷ്ണുവിനെ വീടിനു സമീപംവെച്ച് മറഞ്ഞിരുന്ന അക്രമിസംഘം തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പറയുന്നു. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കാലുകളിൽ അടിച്ച് പരിക്കേൽപ്പിച്ചതായും വാളുകൊണ്ട് ചെവിയിൽ വെട്ടിയതായും ജിഷ്ണു പറഞ്ഞു. ശബ്ദംകേട്ട് പ്രദേശവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. തലയ്ക്ക്‌ 21 തുന്നലുകൾ ഉണ്ട്. പരിക്കേറ്റുകിടന്നിരുന്ന ജിഷ്ണുവിനെ സുഹൃത്തുക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. മണികണ്ഠേശ്വരം കല്ലൂർ സ്വദേശികളായ സി.പി.എം. പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും കണ്ടാലറിയുന്ന നാലുപേരടക്കം പത്തിലധികം ആളുകൾ സംഘത്തിലുണ്ടായിരുന്നതായും ജിഷ്ണു പറഞ്ഞു. വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എ.ബി.വി.പി. ഗുരുവായൂർ നഗർ പ്രസിഡന്റ് ജിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ സംഘപരിവാർ സംഘടനകളുടെ...

Read More

അന്തോണി (83)

പീച്ചി: വിലങ്ങന്നൂര്‍ കൊള്ളന്നൂര്‍ തറയില്‍ അന്തോണി (83) നിര്യാതനായി. ഭാര്യ: റോസി. ഒല്ലൂര്‍ പൊറുത്തൂര്‍ കുടുംബാംഗം. മക്കള്‍: ആന്‍സി (ജെ.പി.എച്ച്.എന്‍, പി.എച്ച്.സി പുത്തൂര്‍), ജാന്‍സി ( സ്റ്റാഫ് നഴ്സ്, മസ്ക്കത്ത്), പ്രിന്‍സി (അധ്യാപിക, കുന്നംകുളം ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂള്‍), ജോഷി. മരുമക്കള്‍: ബെന്നി (വര്‍ഗീസ്), ജീസണ്‍, ലിജിത് തരകൻ (മാധ്യമം, ഗുരുവായൂര്‍ ലേഖകന്‍). സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പീച്ചി ലൂര്‍ദ് മാത പള്ളി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30