Select Page

Day: December 10, 2018

ദേശീയപാത – ഒരുമനയൂരിൽ സമരപ്പന്തൽ തുടങ്ങി

ഒരുമനയൂർ : ദേശീയപാത 30 മീറ്ററിൽ ടോൾ രഹിത പാതയായി വികസിപ്പിക്കുക, നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരുമനയൂർ പഞ്ചായത്തിനെ സംരക്ഷിക്കാൻ എലവേറ്റഡ് ഹൈവേ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരുമനയൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ല്യംസിൽ സമരപ്പന്തൽ ആരംഭിച്ചു. ഒരു മനയൂർ പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ഒരുമനയുർ വില്ലേജ് കൺവീനർ പി കെ നൂറുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി വിഷയമവതരിപ്പിച്ചു. ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ആരിഫ് കണ്ണാട്ട് സ്വാഗതവും സെയ്താലിക്കുട്ടി നന്ദിയും...

Read More

ഒ എസ് എ റഷീദിന് റാസ്അല്‍ഖൈമയിൽ ആദരം

റാസ്അല്‍ഖൈമ : ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയായ യുവ എഴുത്തുകാരന്‍ ഒ.എസ്.എ.റഷീദ് ന് റാസ് അല്‍ ഖൈമയില്‍ ആദരം. റാസ് അല്‍ ഖൈമ രാജ കുടു:ബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഹിസ് ഹൈനസ് ശൈഖ് സഊദ് ബിൻ ഹമദ് അൽ ഖാസിമി ആദരഫലകം നല്‍കി . എടക്കഴിയൂര്‍ സ്വദേശികളുടെ യു.എ.ഇ കൂട്ടായ്മായ എനോര യാണ് പരിപാടി സംഘടിപ്പിച്ചത് . ഈയിടെ ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്ത “പ്രവാസിയുടെ പെട്ടി“ എന്ന പതിനഞ്ച് കഥകളുടെ സമാഹാരം പ്രവാസലോകത്തും നാട്ടിലും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയിലും, കോഴിക്കോടും ഈ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. “പ്രവാസിയുടെ പെട്ടി” എന്ന കഥ യെ ആസ്പദമാക്കി ഒരു മലയാള ചലചിത്രവും സുരേഷ് ഉണ്ണിത്താന്‍ സംവിധാനത്തില്‍ അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്നുണ്ട്.. നാട്ടിലെ വളര്‍ന്ന് വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി എനോര നല്‍കുന്ന പുരസ്ക്കാരം സ്വീകരിക്കാന്‍ കഴിഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് റഷീദ് പറഞ്ഞു. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും...

Read More

സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിച്ച് വിന്‍റര്‍ഫീല്‍ റീജിയണൽ ലോഞ്ചിങ്

ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ്, വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഗുരുവായൂര്‍ നിയോജകമണ്ഡലം തല റീജിയണൽ ലോഞ്ചിംഗ് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ നിർവഹിച്ചു. മുതുവട്ടൂര്‍ രാജാഹാളില്‍ നടന്ന ചടങ്ങിൽ വിന്‍റര്‍ ഫീല്‍ ചെയര്‍മാനും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ടുമായ കെ വി അബ്ദുള്‍ഹമീദ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാര്‍ എൻ കെ അക്ബര്‍ മുഖാഥിതിയായി. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വിന്‍റര്‍ഫീല്‍ ഗ്രൂ പ്പ് സി എഫ് ഒ ജോർജ് കുറ്റിച്ചാക്കു നിര്‍വഹിച്ചു. വിന്‍റര്‍ഫീല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എൻ ആര്‍ വിനോദ്കുമാര്‍, ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ എ എച്ച് അക്ബര്‍, ക്രിയേറ്റീവ് വുമണ്‍ കോര്‍ഡിനേറ്റര്‍ ഷൈന ജോര്‍ജ്, ജോയി തോമസ്, ലൂക്കോസ് തലക്കോട്ടൂർ എന്നിവർ സംസാരിച്ചു. വിന്‍റര്‍ഫീല്‍ ഔദ്യോഗിക ലോഞ്ചിങ് കേന്ദ്രമന്ത്രി അൽഫോൻസ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031