കിട്ടില്ലെന്നുറപ്പുള്ള പട്ടയത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച സി പി എം മാപ്പ് പറയണം

ചാവക്കാട് : കിട്ടില്ലെന്ന്‌ ഉറപ്പുള്ള പട്ടയത്തിന്‍റെ പേരില്‍ നൂറ്കണക്കിന് തീരദേശവാസികളെ കബളിപ്പിച്ച സി പി എം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുലൈമു വലിയകത്തും, ജനറല്‍ സെക്രട്ടറി സലാം അകലാടും പത്രസമ്മേളനത്തില്‍ ആവശ്യപ്പട്ടു. രാഷ്ട്രീയ മുതലെടു പ്പിനായി സി പി എം കളിച്ച നാടകം പുറത്തായിരിക്കുകയാണ്. പുന്നയൂര്‍ പഞ്ചായത്തിലെ കടലോരത്തുള്ള പുറേമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ക്കാണ് സി പി എം പുറംമ്പോക്ക് ഭൂമികള്‍ക്ക് പട്ടയം അനുവദിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തത്. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ടി വി സുരേന്ദ്രന്‍റെ നേതൃത്വത്തിൽ മാസങ്ങള്‍ക്കു മുൻപ് പഞ്ചവടിയിലുള്ള ഒരു പ്രവര്‍ത്തകന്‍റെ വീട്ടില്‍ വെച്ച് തീരദേശവാസികളുടെ യോഗം വിളിച്ചുചേര്‍ത്തെന്നും യോഗത്തിൽ എത്തിയവരോട് പട്ടയം വാങ്ങിച്ചു നൽകുമെന്ന് പറഞ്ഞു പാവപ്പെട്ട കുടുംബങ്ങളെ കബളിപ്പിച്ചതായും ഇരുവരും ആരോപിച്ചു. പിന്നീട് നൂറുകണക്കിനു കുടുംബങ്ങളെ അപേക്ഷകളുമായി താലൂക്കാഫീസിലേക്ക് പറഞ്ഞയക്കുകയായിരുന്നു. യു ഡി എഫ് ഭരണം നടത്തുന്ന പുന്നയൂര്‍...

Read More