ഒൻപതു വയസ്സുകാരിയെ പീഡനം – മാതാവും കാമുകനും അറസ്റ്റിൽ

ചാവക്കാട്: ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊണ്ടിരിക്കെ മാതാവിന്റെ കാമുകനെ കയ്യോടെ പിടികൂടി. ഒൻപത്‌ വയസു കാരിയെ രണ്ട് വർഷമായി പീഡനത്തിന് ഇരയാക്കി വന്ന മധ്യ വയസ്കനെയും പീഡനത്തിന് ഒത്താശ ചെയ്തിരുന്ന പെൺകുട്ടിയുടെ മാതാവിനെയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . ചാവക്കാട് അകലാട് കാട്ടിലെപള്ളിക്കടുത്ത് കല്ലുവളപ്പിൽ അലിയേയും മലപ്പുറം പെരുന്തൽമണ്ണ സ്വദേശിനിയായ 30 വയസ്സുകാരിയേയുമാണ് ചാവക്കാട് സി ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും മറച്ചു വെച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയായ 37 വയസ്സുകാരി വിവാഹത്തിനു ശേഷം അലിയുമായി അടുപ്പത്തിലായി. രാത്രി സമയങ്ങളിൽ ഭർത്താവിനും ഭർതൃ മാതാവിനും ഉറക്ക ഗുളിക കൊടുത്ത് മയക്കിക്കിടത്തി ശേഷം യുവതി കാമുകനുമൊത്ത് അവിഹിത ബന്ധത്തിലേർപ്പെടുന്നതും പതിവായിരുന്നു. ഒമ്പതു വർഷമായി അവിഹിത ബന്ധം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാളെ വീട്ടുകാർ പിടികൂടി.മുറിയിൽ നിന്നും കുട്ടിയുടെ കരച്ചിൽ...

Read More