mehandi new
Monthly Archives

January 2019

ക്രിക്കറ്റ് ലീഗ് സീസൺ 4 നാളെ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ

ഗുരുവായൂർ : നഗരസഭയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ് സീസൺ 4 ജനുവരി 12 ശനിയാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 8 ന് ആരംഭിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ ആക്ടിംങ് ചെയർമാൻ കെ.പി…

പുന്നയൂർക്കുളത്തിന്റെ പ്രകൃതിഭംഗിയിൽ മനംമയങ്ങി ഹിമാചൽ സംഘം

പുന്നയൂർക്കുളം : ഹിമാചല്‍ പ്രദേശ് സംഘം പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു.  ടിബറ്റന്‍ അതിർത്തി ജില്ലയായ കിനൗറില്‍ നിന്നാണ് സംഘം  എത്തിയത്. ജനകീയാസൂത്രണ പദ്ധതികളെ  കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കിലയില്‍ എത്തിയതാണ് ഇവർ.…
Ma care dec ad

ഫ്ളക്സ് ന് തീ പിടിച്ചു – പുകയിൽ ശ്വാസം മുട്ടി മുപ്പതോളം പേർ ചികിത്സയിൽ

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കൂട്ടിയിട്ട ഫ്ലക്സു ബോർഡുകൾക്ക് തീപിടിച്ച് കെട്ടിടത്തിനകത്തേക്ക് തള്ളിക്കയറിയ പുകയിൽ ശ്വാസംമുട്ടി കുടുംബശ്രീ ചെ‍യർപേഴ്സനുൾപ്പടെ മുപ്പതോളം പേർ ചികിത്സയിൽ. സംഭത്തിനിടയിൽ പരിഭ്രാന്തയായി ജനൽ…

കൈ പിടിച്ചുയർത്തിയ കടലിന്റെ മക്കൾക്ക് തിരുവത്രയുടെ ഐക്യദാർഢ്യം

ചാവക്കാട് : കരിമണൽ ഖനനം മൂലം ദുരിതമനുഭവിക്കുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് നിവാസികൾക്ക് തിരുവത്രയിലെ യുവാക്കളുടെ ഐക്യദാർഢ്യം. സ്കോര്പിയോൺ തിരുവത്ര പ്രതിഷേധ ജ്വാല തെളിയിച്ചു. ക്ലബ് ഭാരവാഹികളായ ഷാഹിർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുക്താർ,…
Ma care dec ad

ചാനലുകൾ കവർന്ന ജീവിതത്തിലെ പ്രൈം ടൈം തിരിച്ചുപിടിക്കണം – ഗോപിനാഥ് മുതുകാട്

ചാവക്കാട് : രാജ സീനിയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി(രാജായനം) ആഘോഷിച്ചു. മജിഷൻ ഗോപിനാഥ് മുതുകാട്. ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ പ്രൈം ടൈം ആണ് വൈകുന്നേരം 7 മുതൽ 9 മണി വരെയുള്ള സമയം. ഇപ്പോഴത് ടീവി ചാനലുകളുടെ പ്രൈം ടൈം ആണ്. അത് തിരിച്ചു…

ഡ്രാഗൺ കരാട്ടെ ക്ളബ് ഉമോജ -2019ന് ഉജ്ജ്വല പരിസമാപ്തി

ചാവക്കാട് : ഡ്രാഗൺ കരാട്ടെ ക്ലബ് ഇരുപതാം വാർഷിക ആഘോഷങ്ങൾക് (ഉമോജ -2019) ഉജ്വല പരിസമാപ്തി. കരാട്ടെ, യോഗ അധ്യാപനത്തിൽ ഇരുപത് വർഷം പിന്നിട്ട മന്ദലാംകുന്ന് സ്വദേശി സെൻസായ് മുഹമ്മദ്‌ സ്വാലിഹ് മുഖ്യപരിശീലകനായ അക്കാദമിയുടെ ഇരുപതാം വാർഷിക…
Ma care dec ad

കമ്മുക്കുട്ടി മാസ്റ്റർ നിര്യാതനായി

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കുരഞ്ഞിയൂർ കടവാംത്തോട്ട് ഹാജി കെ. കമ്മുട്ടി (89) നിര്യാതനായി. മക്കൾ: നാസർ (ഖത്തർ), സുലൈഖ, ജമീല, ബദറുന്നിസ, നസിയ. മരുമക്കൾ: സിദ്ദീഖ്, ഇബ്രാഹിം കുട്ടി, ഖാദറുണ്ണി…

ദേശീയ പണിമുടക്ക് – സംയുക്ത ട്രേഡ് യൂണിയൻ വിളംബര ജാഥ നടത്തി

ചാവക്കാട്: ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ദേശീയപണിമുടക്കിന് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് മുൻസിപ്പൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.റ്റി.യു ജനറൽ സെക്രട്ടറി എൻ.കെ.അക്ബർ…
Ma care dec ad

സിപിഎം-ബിജെപി അക്രമങ്ങൾക്കെതിരെ കോൺഗ്രസിന്റെ സമാധാന സന്ദേശ സംഗമം

ചാവക്കാട് : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി-സിപിഎം പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ സമാധാന സന്ദേശ സംഗമം…

കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഉടമയും ജീവനക്കാരും അറസ്റ്റില്‍

ചാവക്കാട്: തെക്കന്‍പാലയൂരില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ലോറി കാനയിലേക്ക് മറിഞ്ഞ സംഭവത്തില്‍ ലോറിയുടെ ഉടമയെയും ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റു ചെയ്തു. ലോറിയുടെ ഉടമ ഒരുമനയൂര്‍ അമ്പലത്ത് വീട്ടില്‍…