തിരുവത്രയില്‍ വീടുകയറി ആക്രമണം അമ്മക്കും മകനും പരിക്ക് – മൂന്ന് പേര് അറസ്റ്റില്‍
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം മൂന്നംഗസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ അമ്മക്കും മകനും പരിക്കേറ്റു. മാടമ്പി ഗോപിയുടെ ഭാര്യ രാധ(64), മകന് പ്രസാദ്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് സാരമായ പരിക്കേറ്റ പ്രസാദിന് ഒമ്പത് തുന്നലുണ്ട്. പ്രസാദിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അമ്മ രാധയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര കോട്ടപ്പുറം സ്വദേശികളായ കുന്നത്ത് നൗഷാദ്(38), തൊണ്ടന്‍പിരി മുഹമ്മദ് റാഫി(32), ചാലില്‍ മുഹമ്മദ് ഷഫീക്ക്(29) എന്നിവരെയാണ് ചാവക്കാട് എസ്.ഐ.മാരായ ശശീന്ദ്രന് മേലയില്‍, നവീന്‍ഷാജ്, എ.അബ്ദുല്‍ ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍. ഫോട്ടോ : അറസ്റ്റിലായ...
Read More