Select Page

Day: December 14, 2019

പൗരത്വ ഭേദഗതിബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി

ചാവക്കാട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി. സംയുക്ത മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാവക്കാട് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അസര്‍ നമസ്‌കാരത്തിനു ശേഷം മണത്തല ഖത്തീബ് കമറുദ്ധീന്‍ ബാദുഷ തങ്ങളുടെ പ്രാര്‍ത്ഥനയോടെ മണത്തല ജുമാമസ്ജിദ് പരിസരത്ത് നിന്നും റാലിക്ക് തുടക്കം കുറിച്ചു പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ആരു ചോദ്യം ചെയ്താലും അടിയറവെക്കുന്ന പ്രശ്‌നമില്ലന്ന് റാലിയിലെ മുദ്രാവാക്യങ്ങള്‍  കേന്ദ്ര ഗവര്‍മെന്റിന് മുന്നറിയിപ്പു നല്‍കി. പ്രതിഷേധ റാലി വീക്ഷിക്കാന്‍ നൂറുകണക്കിനാളുകള്‍ ചാവക്കാട് പട്ടണത്തില്‍ തടിച്ചു കൂടി. സമീപകാലത്ത് ചാവക്കാട് പട്ടണം കണ്ട ഏറ്റവും വലിയ പ്രതിഷേധ റാലിയാണ് നടന്നത്. വിവിധ മത സംഘടനാ നേതാക്കളും മഹല്ല് ഭാരവാഹികളും റാലിക്ക് നേതൃത്വം നല്‍കി. സമാപന സമ്മേളനം മണത്തല മഹല്ല് ഖത്തീബ് ഖമറുദ്ധീന്‍ ബാദുഷ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരി പ്രഭാഷണം നടത്തി. മണത്തല ജുമാഅത്ത് പ്രസിഡന്റ് ഹിമാമുദ്ധീന്‍ റംജുസേഠ് അധ്യക്ഷത വഹിച്ചു. വി ടി...

Read More

കാൻ തൃശൂർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : കാൻ തൃശൂരിന്റെ ഭാഗമായുള്ള ചാവക്കാട് നഗരസഭാ തല സ്ക്രീനിങ്ങ് ക്യാംപ് ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ക്യാൻസർ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുക, രോഗത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ പഞ്ചായത്ത് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് കാൻ തൃശൂർ. ചാവക്കാട് എം ആർ ആർ എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാർഡിംഗ് കമ്മറ്റി ചെയർമാന്മാരായ എ എ . മഹേന്ദ്രൻ, രാജലക്ഷ്മി എം ബി, സഫൂറ ബക്കർ, കെ എച്ച് സലാം, കൗൺസിലർ കാർത്ത്യായനി ടീച്ചർ, ജൂനിയർ അഡ്മിനിസ്റേറ്റീവ് ഓഫീസർ ഡോ. കാവ്യ, മാസ്സ് മീഡിയ ഓഫീസർ ഹരിതാ ദേവി ഹെൽത്ത് ഇൻസ്പെക്ടർമാരായ പോൾ തോമസ്, അജയ് കുമാർ സി.വി, തുടങ്ങിയവർ സംസാരിച്ചു. 150 ഓളം പേർ സ്ക്രീനിങ് ക്യാമ്പിൽ പങ്കെടുത്തു. ജീവിത ശൈലി രോഗ നിയന്ത്രണത്തിൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031