പൗരത്വ ഭേദഗതി നിയമം : എടക്കഴിയൂരിൽ കൂറ്റൻ പ്രതിഷേധ റാലി

എടക്കഴിയൂർ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എടക്കഴിയൂരിൽ നടന്ന പ്രകടനത്തിൽ പ്രതിഷേധമിരമ്പി. എടക്കഴിയൂർ, അകലാട്‌, അവിയൂർ, കിറാമൻകുന്ന് സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. അകലാട് ഖാദിരിയ്യയിൽ നിന്നാരംഭിച്ച പ്രകടനം എടക്കഴിയൂർ അതിർത്തിയിലെത്തി കാജാ സെന്ററിൽ സമാപിച്ചു. മോദിക്കും അമിത് ഷാക്കുമെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. കുട്ടികളും യുവാക്കളുമടക്കം നിരവധി പേർ പ്രകടനത്തിൽ പങ്കാളികളായി. തുടർന്ന് എടക്കഴിയൂർ കാജാ സെന്ററിൽ പൊതുസമ്മേളനം...

Read More