Select Page

Day: December 26, 2019

ഉമർ ഖാളിയുടെ ധീര സ്മരണകളുയർത്തി രാപ്പകൽ മാർച്ച് ചരിത്രം കുറിക്കുന്നു

അണ്ടത്തോട് : ദേശീയ ഭേദഗതി നിയമത്തിനെതിരെ ഉമർ ഖാളിയുടെ ധീര സ്മരണകളുയർത്തി വെളിയങ്കോട് നിന്നും ആരംഭിച്ച രാപ്പകൽ യാത്ര ചരിത്ര സംഭവമാകുന്നു. മൂന്നുമണിയോടെ ആരംഭിച്ച റാലിയിൽ ആയിരങ്ങളാണ് പങ്കാളികളായികൊണ്ടിരിക്കുന്നത്. സമസ്ത ചാവക്കാട് മേഖലാ കമ്മിറ്റി സംയുക്ത മഹല്ല് കമ്മിറ്റികളെ സംഘടിപ്പിച്ച് ചാവക്കാട് തുക്കിടി കച്ചേരിയിലേക്ക് നടത്തുന്ന രാപ്പകല്‍ യാത്ര ചാവക്കാട് രാത്രി പത്തുമണിവരെ വിവിധ പരിപാടികളോടെ തുടരും . ബഷീർ ഫൈസി ദേശമംഗലം, നാസർ ഫൈസി, കരീം ഫൈസി വി ആർ അനൂപ്, കമൽ സി നജ്മൽ, ആന്റോ തോമസ്, സുരേന്ദ്രൻ മരക്കാൻ എന്നിവർ റാലിക്ക് നേതൃത്വം...

Read More

വലയസൂര്യഗ്രഹണം കാണാൻ ബാലസംഘം ഉപ്പുങ്ങൽ കടവിൽ

വടക്കേകാട് : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആകാശവിസ്മയം വലയസൂര്യഗ്രഹണം കാണുന്നതിനായി പുന്നൂർക്കുളം ഉപ്പുങ്ങൽ കടവ് പരിസരത്ത് കൂട്ടുകാർ ഒത്തുചേർന്നു. ചാവക്കാട് മേഖലയിലെ വിവിധ ബാലസംഘങ്ങളിലെ കൂട്ടുകാർ ബുധനാഴ്ച്ച രാത്രി തന്നെ ഉപ്പുങ്ങൽ സുസംഘടിപ്പിച്ച ക്യാംപിൽ എത്തിയിരുന്നു. സുര്യ ഗ്രഹണവുമായി ബന്ധപ്പെട്ട പഴയ കാല അന്ധവിശ്വാസങ്ങളേയും, അനാചാരങ്ങളേയും പിഴുതെറിയുന്ന പഠന ക്ലാസ്സുകൾ ക്യാംപിൽ നടന്നു. ബാലസംഘം ജില്ലാ പ്രസിഡന്റ് അമലേന്തു ഉദ്ഘാടനം ചെയ്തു. ഏരിയാ കൺവീനർ കെ.എച്ച്.സലാം അധ്യക്ഷനായി. പുന്നയൂർ കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സംഘാടക സമിതി ചെയർമാനുമായ എ.ഡി. ധനീപ്, കൺവീനർ അപ്പുമാഷ്, ഷംസു കല്ലൂർ, അനന്ദൻ മാസ്റ്റർ, കെ.ആർ ആനന്ദൻ, താജുദ്ദീൻ, ബാലകൃഷ്ണൻ, ആന്റണി മാസ്റ്റർ എന്നിവർ സംസാരിച്ചു. പഠന ക്ലാസിന് അശ്വതി വടക്കേക്കാട് നേതൃത്വം നൽകി. ഏരിയ സെക്രട്ടറി രാഹുൽ രാജീവ് സ്വാഗതവും പുന്നയൂർക്കുളം മേഖല സെക്രട്ടറി പി.എൻ നസീർ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 8 മണിക്ക് ബാലസംഘം കുട്ടുകാരും മുതിർന്നവരും വലയസൂര്യഗ്രഹണം...

Read More

തിരുവത്ര വെൽഫയർ അസോസിയേഷൻ വാർഷികം സമൂഹ വിവാഹത്തോടെ ആഘോഷിച്ചു

ചാവക്കാട് : തിരുവത്രയിലെ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ തിരുവത്ര വെൽഫെയർ അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. വാർഷിക പരിപാടിയുടെ ഭാഗമായി സമൂഹ വിവാഹം സംഘടിപ്പിച്ചു. അഞ്ച് നിർധനരായ പെൺകുട്ടികളുടെ വിവാഹമാണ് നടത്തിയത്. തൃശൂർ എംപി ടി എം പ്രതാപൻ ഉദ്ഘാടനം ചെയ്തു. മതത്തിനെയും ജാതിയുടെയും പേരിൽ പരസ്പരം കലഹിക്കുന്ന മനുഷ്യർക്ക് സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പരസ്പര സഹായത്തിന്റെയും ഉദാത്തമായ മാതൃകയാണ് തിരുവത്ര വെൽഫെയർ അസോസിയേഷൻ. ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഇതുപോലുള്ള സംഘടനകൾ നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവത്ര അത്താണി ടിഎം മഹല്ലിൽ നടന്ന പരിപാടിയിൽ സ്ഥലം എംഎൽഎ കെ വി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സ്നേഹവും പരസ്പര വിശ്വാസവും അന്യംനിന്നുപോകുന്ന ഈ കാലഘട്ടത്തിൽ മനുഷ്യമനസ്സിനെ കോർത്തിണക്കുന്ന ഇത്തരം സംഘടനകളുടെ സാനിധ്യം നാടിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ.അബ്ദുലത്തീഫ് ദാരിമി അൽ ഹൈതമി മുഖ്യ പ്രഭാഷണം നടത്തി. സമൂഹ വിവാഹത്തിന്റെ നിക്കാഹ് കാർമികത്വത്തിന് ഉസ്താദ് അരിമ്പ്ര...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031