ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു

ചാവക്കാട് : തൊട്ടാപ്പിൽ ബൈക്കിടിച്ച് പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ മരിച്ചു. . തൊട്ടാപ്പ് സ്വദേശി ഹസൈനാർ (64) ആണ് മരിച്ചത്. ഇന്ന് രാതി എട്ടര മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൌസിനടുത്താണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് കാൽ നടക്കാരായ ഹസനാരെയും, മഹേഷി(68) നെയും ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനായ റിതുൽ ഉൾപ്പെടെ മൂന്നുപേരെയും ഒരുമനയൂർ ആക്സിഡന്റ് പ്രൊട്ടക്ഷൻ ഫോഴ്സ് പ്രവർത്തകർ മൂന്നാംകല്ല് ആക്ട്സ് ആമ്പുലന്സിൽ മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ ഹസൈനാർ പത്തുമണിയോടെ മരണത്തിനു കീഴടങ്ങി. മൂന്നുപേരും തൊട്ടാപ്പ്...

Read More