മണത്തല നേർച്ച – പുതുക്കി പണിത താബൂത്ത് ജാറത്തിൽ സ്ഥാപിച്ചു
ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ തെക്കഞ്ചേരിയില്‍ നിന്നാണ് രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടത്. ടിപ്പുവിന്റെ സൈന്യവുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷ്യം വഹിച്ച തന്റെ പടനായകന് സാമൂതിരി നല്കിയ വീരോചിതമായ ബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി 11മണിയോടെ ജാറത്തില്‍ എത്തി ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിന് മുകളില്‍ താബൂത്ത് സ്ഥാപിച്ചു. ബ്ലാങ്ങാട് ബീച്ച്, പുത്തന്‍കടപ്പുറം, എന്നിവടങ്ങളില്‍ നിന്നും വന്ന കൊടിയേറ്റ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ പ്രവേശിച്ചു. പള്ളിയങ്കണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങളില്‍ കൊടിയേറ്റി. തുടര്‍ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും പാലും നിക്ഷേപിച്ചു. പതിനഞ്ചു ദിവസത്തെ വ്രതത്തിനുശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്‍മ്മം നിര്‍വഹിക്കുന്നത്. പിന്നീട് അന്നദാനവും നടന്നു. ഉച്ചതിരിഞ്ഞ് വിവിധ...
Read More