കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് – ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു

ചാവക്കാട് : : കോവിഡ് വ്യാപനമുണ്ടായാൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്നതിന് ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു. നാലു സ്ഥാപനങ്ങളിലുമായി 850 രോഗികളെ പ്രവേശിപ്പിക്കാൻ സാധിക്കും. ഗുരുവായൂർ ശിക്ഷക് സദൻ (100), പുന്നയൂർ സിംഗപ്പൂർ പാലസ് (250), വടക്കേക്കാട് ടിഎംകെ (200), ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്എസ്എസ് (300) എന്നീ സ്ഥാപനങ്ങളാണ് ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുത്തത്. നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതെ കോവിഡ് ചികിത്സയ്ക്കായുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സ്ഥാപിക്കുന്നത്. ഇതിനു പുറമേ റിവേഴ്സ് ക്വാറൻ്റീൻ ഫെസിലിറ്റി കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ചൂണ്ടൽ ഗാഗുൽത്താ ധ്യാനകേന്ദ്രം, ഗുരുവായൂർ എൽ .എഫ് കോളേജ്, വടക്കേക്കാട് ഐ.സി.എ സ്കൂൾ എന്നിവയും ഏറ്റെടുത്തു. വയോജനങ്ങളുടേയും അനുബന്ധ രോഗങ്ങൾ ഉള്ളവരുടേയും ചികിത്സാ സൗകര്യം ഉറപ്പു വരുത്തുന്നതിനാണ് റിവേഴ്സ് ക്വാറൻ്റീൻ ഫെസിലിറ്റി കേന്ദ്രങ്ങൾ. ഇപ്പോൾ ഏറ്റെടുത്ത കെട്ടിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ നേതൃത്വം നൽകുന്ന മാനേജ്മെൻറ്...

Read More