Select Page

Month: July 2020

പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ആചരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജന.സെക്രട്ടറിമാരായ പി.കെ.ഷനാജ്, റിഷി ലാസർ, സുബീഷ് താമരയൂർ, നിസാമുദ്ധീൻ, എ.കെ ഷൈമിൽ, ചാവക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി എന്നിവർ നേതൃത്വം...

Read More

ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം – അഞ്ചു പേർക്കെതിരെ കേസെടുത്തു

ചാവക്കാട് : ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. അഞ്ചു പേർക്കെതിരെ കേസെടുത്തു.ഒരുമനയൂർ സ്വദേശിയായ പുത്തൻപുരയിൽ ബിൻഷാദ് (30) നെയാണ്‌ അഞ്ചംഗ സംഘം ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ബിൻഷാദിനെ മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് അമല മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. തലയ്ക്കു പിറകിൽ വെട്ടേറ്റ ബിൻഷാദിന് പത്ത് സ്റ്റിച്ചുണ്ട്, തലയോട്ടിക്ക് പൊട്ടലുള്ളതായും ആശുപത്രി ആരോഗ്യ വിഭാഗം അറിയിച്ചു. ദേഹം മുഴുവൻ ഇരുമ്പ് കട്ട ഉപയോഗിച്ച് ഇടിച്ച പാടുകൾ ഉള്ളതായും ഡോക്ടർമാർ പറഞ്ഞു. ബുധനാഴ്ച്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ഒറ്റത്തെങ്ങിലുള്ള ഭാര്യ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒറ്റതെങ്ങ് അംഗനവാടിക്ക് സമീപത്ത് വെച്ചാണ് ബിൻഷാദ് ആക്രമിക്കപെട്ടത്. മദ്യപിച്ചെത്തിയ നാസർ ബൈക്ക് തടഞ്ഞു നിർത്തുകയും ചാവി ഊരിയെടുത്ത് ബിൻഷാദിനെ ബൈക്കിൽ നിന്നും ഇറക്കി വിട്ടു. തുടർന്ന് ബിൻഷാദ് വീട്ടിലേക്ക് നടന്നു പോവുകയും വീട്ടിലുണ്ടായിരുന്ന അനിയൻ റിൻഷാദിനോട് വിവരം പറയുകയും ചെയ്തു. തന്റെ സുഹൃത്തായ നാസറിന്റെ മകനോട്...

Read More

കോവിഡ് വ്യാപനം – ചാവക്കാട്ടെ വഴിയോര കച്ചവടം നിർത്തലാക്കി

ചാവക്കാട് : കോവിഡ് വ്യാപനം നിയന്ത്രിക്കുവാനുള്ള നടപടികളുടെ ഭാഗമായി ചാവക്കാട് നഗര പ്രദേശങ്ങളിലെ വഴിയോര കച്ചവടം നിർത്തലാക്കി. ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പോലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ ചർച്ചയുടെ അടിസ്ഥാനത്തിൽ കളക്ടർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ഭാഗമായാണ് നടപടി. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ കച്ചവടം നിർത്താൻ അധികൃതർ ഇന്ന് ആവശ്യപ്പെട്ടതായി കച്ചവടക്കാർ പറഞ്ഞു. മത്സ്യ വിപണനം നിർത്തലാക്കൽ, ഓട്ടോറിക്ഷകൾക്ക് കാബിൻ തിരിക്കൽ, വഴിയോരക്കച്ചവടം നിർത്തലാക്കൽ ഉൾപ്പെടെ 24 ഇന നിർദേശങ്ങളാണ് കഴിഞ്ഞ ദിവസം...

Read More

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് നഗരസഭാ ചെയർമാനെതിരെ കളക്ടര്‍ക്ക് പരാതി

ചാവക്കാട്: കോവിഡ് 19 വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച് കളക്ടർക്ക് പരാതി. ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി ഷാനവാസാണ് ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. എല്ലാ കൗൺസിലർമാരും കോവിഡ് പരിശോധനയിൽ നെഗറ്റീവായെന്നും ജൂലൈ 23 ന് നഗരസഭ ഓഫീസ് അണുനശീകരണം നടത്തി തുറന്ന് പ്രവർത്തിക്കുമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ചെയർമാൻ ജൂലൈ 22 ന് അറിയിച്ചിരുന്നതായും കണ്ടിജന്റ് ജീവനക്കാരെയടക്കം നിർബന്ധിച്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തിയതായും പരാതിയിൽ പറയുന്നു. എന്നാൽ ഒരു വനിത കൗൺസിലറും കണ്ടിജന്റ് ജീവനക്കാരിയും അടക്കം 6 പേർക്ക് 23 ന് കോവിഡ് പോസറ്റീവ് റിസൾട്ട് ലഭിച്ചു. ബോധപൂർവ്വം തെറ്റിധാരണ പരത്തി സമ്പർക്ക വ്യാപനത്തിന് ഇടവരുത്തിയ ചാവക്കാട് മുൻസിപ്പൽ ചെയർമാനെതിരെ കോവിഡ് നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പരാതി. ജില്ലാ മെഡിക്കൽ ഓഫീസർ, കുന്നംകുളം എ സി പി എന്നിവർക്കും...

Read More

എടക്കഴിയൂരിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ

ചാവക്കാട്: അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. എടക്കഴിയൂർ മൂന്നു സെന്റ് കോളനിയിൽ കാനംപറമ്പത്ത് മുനീർ (30), അകലാട് ചങ്ങാശ്ശേരി വീട്ടിൽ ഫിറോസ് (34) എന്നിവരെയാണ് ചാവക്കാട് എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ റെജിൻ, അനീഷ് നാഥ്, ആഷിഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആറര ലിറ്റർ മദ്യം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031