Select Page

Month: July 2020

ജില്ലയിൽ കർശന നിയന്ത്രണങ്ങൾ – അഞ്ചു മണിക്ക് ശേഷം കടകൾ തുറക്കരുത്, മത്സ്യ മാർക്കറ്റുകൾ 31 വരെ അടച്ചിടും

ചാവക്കാട് : കോവിഡ് വ്യാപനം അധികരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം തൃശൂർ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പോലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും ഇന്ന് നടത്തിയ ഓൺലൈൻ ചർച്ചയുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കലക്ടർ പുറപ്പെടുവിച്ചു. മാർഗ്ഗ നിർദ്ദേശങ്ങൾ ജില്ലയിലെ ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 5 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുന്നത് അനുവദനീയമല്ല.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം 5 മണിവരെ മാത്രം അനുവദിക്കാവുന്നതാണ്. ശേഷം രാത്രി 8 മണിവരെ ഭക്ഷണം പാര്‍സല്‍ വഴി വിതരണം നടത്താവുന്നതാണ്.കൂടാതെ ഹോട്ടലുകളില്‍ സാമൂഹിക അകലം ,മാസ്ക്ക് ധാരണം,സാനിറ്റൈസറുടെ ഉപയോഗം എന്നിവ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഹോട്ടലുകളില്‍ സന്ദര്‍ശിക്കുന്നവരുടെ പേര് വിവരങ്ങളും, മൊബൈല്‍ നമ്പറും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനാ വേളയില്‍ ആയത് യഥാസമയം ഹാജരാക്കേണ്ടതുമാണ്.മേല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ്...

Read More

ചരമം – തിരുവത്ര ചിങ്ങനാത്ത് പരേതനായ മമ്മദ് ഭാര്യ റുഖിയ(93 )

തിരുവത്ര : കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന ചിങ്ങനാത്ത് പരേതനായ മമ്മദ് ഭാര്യ റുഖിയ(93 ) നിര്യാതയായി. ഇന്ന് വ്യാഴം രാവിലെ 4 മണിക്കായിരുന്നു മരണം.ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.മക്കൾ: ഹാരിസ്, സലാം, സുബൈദ, ജബ്ബാർ (ദുബൈ), മഷൂദ്, പരേതയായ നഫീസ.മരുമക്കൾ: അബു, ആരിഫ, ഷരീഫ, റംല, ഹനീഫ, ഷാലിന,...

Read More

അലിയുടെ സത്യസന്ധത – ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ

ചാവക്കാട് : അലിയുടെ സത്യസന്ധതയിൽ ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ. ചാവക്കാട് ടൗണിൽ നിന്നാണ് തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് വീട്ടില്‍ അലിക്ക് (സ്കഡ് ) 14000 രൂപയടങ്ങുന്ന പേഴ്‌സ് കളഞ്ഞു കിട്ടിയത്. അലി പേഴ്‌സ് ചാവക്കാട് പോലീസിൽ ഏല്പിച്ചു. മണത്തല സ്വദേശിയായ താഹിർ പണവും രേഖകളും ഉൾപ്പെടെ പേഴ്‌സ് നഷ്ടപ്പെട്ട വിവരം ചാവക്കാട് പോലീസിൽ അറിയിച്ചിരുന്നു. ഭാര്യയുടെ പ്രസവച്ചിലവിലേക്ക് കരുതിവെച്ചിരുന്ന പണം ഉൾപ്പെടെ നഷ്ടപ്പെട്ട വിഷമത്തിൽ ഇരിക്കുകയായിരുന്ന താഹിറിന് സന്തോഷ വാർത്തയുമായാണ് പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നത്. ചാവക്കാട് എസ് ഐ ഷാജഹാന്റെ സാനിധ്യത്തിൽ അലി താഹിറിന് പേഴ്‌സും തുകയും...

Read More

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് – ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു

ചാവക്കാട് : : കോവിഡ് വ്യാപനമുണ്ടായാൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്നതിന് ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു. നാലു സ്ഥാപനങ്ങളിലുമായി 850 രോഗികളെ പ്രവേശിപ്പിക്കാൻ സാധിക്കും. ഗുരുവായൂർ ശിക്ഷക് സദൻ (100), പുന്നയൂർ സിംഗപ്പൂർ പാലസ് (250), വടക്കേക്കാട് ടിഎംകെ (200), ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്എസ്എസ് (300) എന്നീ സ്ഥാപനങ്ങളാണ് ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുത്തത്. നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതെ കോവിഡ് ചികിത്സയ്ക്കായുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സ്ഥാപിക്കുന്നത്. ഇതിനു പുറമേ റിവേഴ്സ് ക്വാറൻ്റീൻ ഫെസിലിറ്റി കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ചൂണ്ടൽ ഗാഗുൽത്താ ധ്യാനകേന്ദ്രം, ഗുരുവായൂർ എൽ .എഫ് കോളേജ്, വടക്കേക്കാട് ഐ.സി.എ സ്കൂൾ എന്നിവയും ഏറ്റെടുത്തു. വയോജനങ്ങളുടേയും അനുബന്ധ രോഗങ്ങൾ ഉള്ളവരുടേയും ചികിത്സാ സൗകര്യം ഉറപ്പു വരുത്തുന്നതിനാണ് റിവേഴ്സ് ക്വാറൻ്റീൻ ഫെസിലിറ്റി കേന്ദ്രങ്ങൾ. ഇപ്പോൾ ഏറ്റെടുത്ത കെട്ടിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ നേതൃത്വം നൽകുന്ന മാനേജ്മെൻറ്...

Read More

കയ്യുമ്മു കോട്ടപ്പടിയുടെ ചോരമുറിവുകളിൽ കവിത പാടുമ്പോൾ

ഗുരുവായൂർ : കയ്യുമ്മു കോട്ടപ്പടി യുടെ പതിനാലാമത് പുസ്തകം ചോരമുറിവുകളിൽ കവിത പാടുമ്പോൾ പ്രകാശനം ചെയ്തു. ചിത്രകാരനും നോവലിസ്റ്റുമായ ഗായത്രി ചിത്രകാരനും കവിയുമായ മണി ചാവക്കാടിനു നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലളിതമായ ചടങ്ങിൽ കവയിത്രി കന്നി എം പുസ്തക പരിചയം നടത്തി. കയ്യുമ്മു കോട്ടപ്പടി നന്ദി പ്രകാശിപ്പിച്ചു. പ്രണയത്തിന്റെ അനന്ത സാന്ത്വനം, വിരലുകൾ,നീരൊടുങ്ങാത്ത നീർമ്മാതളം, എത്ര പറഞ്ഞിട്ടും തീരാത്തത്, കനൽ പൂക്കൾഅഥവാ, തീനാളങ്ങൾ, കയ്യുമ്മുക്കവാതയിലെപ്രണയതൽപം, പട്ടുറുമാൽ പടിയിറങ്ങുന്നു,നിഴലും നിലാവും എന്നിവയാണ് കയ്യുമ്മുവിന്റെ മറ്റു കവിതകൾ. ഭദ്രാലയം, തിരമാലകളെ സാക്ഷി എന്നീ നോവലുകളും കൃഷ്ണ പക്ഷത്തിലെ രാത്രി,ഓർമ്മയുടെ പച്ചത്തുരുത്തിലൂടെ, കയ്യുമ്മുവിന്റ നീണ്ട കഥകൾ, കയ്യുമ്മുവിന്റെ ആത്മകഥ, എന്നീ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബൂദാബി മലയാള ന്യൂസ് അവാർഡ്, കേരള പന്തിരുകുലം സംസ്ഥാന സാഹിത്യ പുരസ്കാരം, സർഗ്ഗ സ്വരം സാഹിത്യ പുരസ്കാരം, തൃശ്ശൂർ നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം, ഡൽഹി അംബേക്കർ നാഷ്ണൽ അവാർഡ് തുടങ്ങി പതിനഞ്ചോളം പുരസ്കാരങ്ങൾ നേടിയ കയ്യുമ്മുവിന്റെ കൊറോണ കാലത്ത് പ്രസിദ്ധീകരിച്ച...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031