Select Page

Month: July 2020

എട്ട് കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്

ചാവക്കാട് : പ്രകൃതിക്ഷോഭം മൂലം വീടുകൾ തകർന്നു പോയ കടപ്പുറം പഞ്ചായത്തിലുള്ള നിർധനരും നിസ്സഹായരുമായ എട്ടു കുടുംബങ്ങൾക്ക് വീട് വെക്കാനുള്ള സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്. പഞ്ചായത്ത് പ്രസിഡണ്ട് ഉമർ കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. വീട് വെക്കുന്നതിനുള്ള എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം ആകുലതുകളുടെ കാലത്ത് ആശ്വാസത്തിന്റെ കൈത്താങ്ങുമായി അഹോരാത്രം പ്രയത്നിക്കുന്ന ട്രസ്റ്റ് പ്രവർത്തകരെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. അഞ്ചങ്ങാടി തൻവീറുൽ ഇസ്‌ലാം മദ്രസയിൽ നടന്ന ചടങ്ങിൽ ഇ വി മുഹമ്മദാലിയുടെ നേതൃത്വത്തിൽ സ്ഥല കൈമാറ്റ നടപടികൾ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി കെ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സിക്രട്ടറി ഹാരിസ് ഹനീഫ് ട്രസ്‌റ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷംസിയ, സ്വാലിഹ് തങ്ങൾ, വി എം ശിഹാബ്, ഷിബിലി തങ്ങൾ, ബാഖിർ തങ്ങൾ എന്നിവർ ആശംസകൾ...

Read More

അംഗൻവാടിക്ക് നാട്ടുകാർ വാങ്ങിയ സ്ഥലം കടപ്പുറം ഗ്രാമ പഞ്ചായത്തിനു കൈമാറി

ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്ത് അടി തിരിത്തിയിൽ എട്ടാം നമ്പർ അംഗൻവാടിക്ക് പ്രദേശവാസികൾ സ്ഥലം വാങ്ങി നൽകി. വളരെ ശോചനീയമായ അവസ്ഥയിൽ ഓല ഷെഢിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ അബൂബക്കർ ഹാജിയുടേയും വാർഡ് മെമ്പർ ഷാലിമ സുബൈറിൻ്റെയും നേതൃത്യത്തിൽ രൂപം കൊടുത്ത കമ്മറ്റിയാണ് മൂന്ന് സെൻ്റ് സ്ഥലം വിവിധ ക്ലബ്ബുകാരുടെ സഹകരണത്തോടെ വാങ്ങിയത്. ഭൂമിയുടെ രേഖകൾ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. ഉമ്മർകുഞ്ഞി ഏറ്റുവാങ്ങി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഡി. വീരമണി, റസിയ അമ്പലത്ത്, മെമ്പർമാരായ ഷാലിമ സുബൈർ, ഷൈല മുഹമ്മദ്, റഫീഖ ടീച്ചർ, ഷരീഫ കുന്നുമ്മൽ, സെക്രട്ടറി ജോസഫ, സ്ഥലം എടുപ്പിന്ന് സഹായിച്ച നാട്ടുകാർ എന്നിവർ ചടങ്ങിൽ...

Read More

ജീവനക്കാരിക്ക് കോവിഡ് – ചാവക്കാട് നഗരസഭ പരിപാടികൾ മാറ്റിവെച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭാ എൻ.യു.എൽ.എം (നൈപുണ്യ പരിശീലന / വികസന) വിഭാഗം ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാപ്പാട്ട് ബാലാമണിയമ്മ വനിതാ സ്മാരക മന്ദിരോദ്ഘാടന ചടങ്ങ് മാറ്റി വെച്ചതായി ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ...

Read More

അനധികൃത മത്സ്യകച്ചവടം – എടക്കഴിയൂരിൽ ഏഴു പേർക്കെതിരെ കേസ്

ചാവക്കാട് : അനധികൃത മത്സ്യകച്ചവടം നടത്തിയതിന് എടക്കഴിയൂരിൽ ഏഴു പേർക്കെതിരെ കേസെടുത്തു. നയൻ സ്റ്റാർ കമ്പനി ഉടമയടക്കം നാലു പേർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് ചാവക്കാട് പോലീസ് കേസെടുത്തത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്ലാങ്ങാട് മത്സ്യമാർക്കറ്റ് അടച്ചിട്ടിരുന്നു. കുന്നംകുളം മാർക്കറ്റും അടച്ചിരിക്കുകയാണ്. പൊന്നാനിയിൽ ട്രോപ്പിൽ ലോക്ക് ഡൗൺ. ഇതിനെയെല്ലാം മറികടന്നാണ് എടക്കഴിയൂരിൽ മത്സ്യം ഇറക്കിയത്. നാട്ടുകാരിൽ ചിലർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. എസ് ഐ മാരായ കെ പി ആനന്ദ്, എസ് സിനോജ് എന്നിവരാണ് കേസ്...

Read More

ചെന്നയിൽ നിന്നെത്തി ക്വറന്റയിൻ കഴിഞ്ഞു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

ഗുരുവായൂർ : ചെന്നയിൽ നിന്നും നാട്ടിലെത്തി ക്വറന്റയിൻ കഴിഞ്ഞു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഗുരുവായൂർ കോട്ടപ്പടി കൃഷ്ണ ലീലാ നിവാസിൽ അനീഷ് (35)ആണ് മരിച്ചത്. ജൂൺ 25 നാണ് അനീഷ് ചെന്നയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് ഗുരുവായൂരിലെ കെ ടി ഡി സി ടമാറിന്റ് ഹോട്ടലിൽ പതിനാലു ദിവസം ക്വറന്റയിനിൽ കഴിഞ്ഞു. പിന്നീട് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കോവിഡ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031