ചാവക്കാട്: അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. എടക്കഴിയൂർ മൂന്നു സെന്റ് കോളനിയിൽ കാനംപറമ്പത്ത് മുനീർ (30), അകലാട് ചങ്ങാശ്ശേരി വീട്ടിൽ ഫിറോസ് (34) എന്നിവരെയാണ് ചാവക്കാട് എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ റെജിൻ, അനീഷ് നാഥ്, ആഷിഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആറര ലിറ്റർ മദ്യം പിടികൂടി