Select Page

Day: October 12, 2020

ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു – നഗരസഭക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ്

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. ചാവക്കാട് നഗരസഭയുടെ ട്രാക്ടറുമായി വന്ന് ജീവനക്കാർ മണൽ കയറ്റി പോവുകയായിരുന്നു. മൂന്നാം തവണ മണൽ കയറ്റാൻ എത്തിയപ്പോഴാണ് നാട്ടുകാർ സംഘടിച്ചെത്തി വണ്ടി തടഞ്ഞത്. കോൺഗ്രസ്സ്, ബിജെപി, എസ് ഡി പി ഐ പ്രവർത്തരും നാട്ടുകാരും ചേർന്നാണ് വാഹനം തടഞ്ഞത്. ചാവക്കാട് വഞ്ചിക്കടവിൽ അടുത്ത ദിവസം ഉദ്ഘാടനം കാത്ത് കിടക്കുന്ന കുട്ടികളുടെ പാർക്കിലേക്കായിരുന്നു മണൽ കൊണ്ടുപോയിരുന്നത്. ബീച്ച് പാർക്കിനു സമീപത്ത് നിന്നാണ് മണൽ കയറ്റിയിരുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മണൽ ഒഴിവാക്കി ട്രാക്ടർ തിരിച്ചയച്ചു. പൊതു ആവശ്യത്തിനായത് കൊണ്ടാണ് കടപ്പുറത്ത് നിന്നും മണ്ണെടുത്തതെന്നു നഗരസഭാ സെക്രട്ടറി പറഞ്ഞു. കോവിഡ് കാലത്തെ മറയാക്കികൊണ്ട് കണ്ടെയ്മെന്റ് സോൺ ആയ തീരദേശ പ്രദേശത്ത് നിന്ന് അനധികൃതമായി മണലെടുക്കാൻ ചാവക്കാട് നഗരസഭ തന്നെ നേതൃത്വം കൊടുക്കുന്നത് ജനങ്ങളോടുള്ള അനീതിയാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചാവക്കാട് നഗരസഭക്കെതിരെ...

Read More

കോവിഡ് പ്രോട്ടോകോൾ പാലിച്ച് അന്ത്യയാത്ര – അലി ഫരീദിന്റെ വേർപാടിൽ അനുശോചന പ്രവാഹം

ചാവക്കാട് : വൃക്ഷങ്ങളുടെ തോഴനും സാമൂഹ്യ പ്രവർത്തകനും, പരിസ്ഥി പോരാളിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന അലി ഫരീദ്ന്റെ വേർപാടിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. മാലിന്യവിമുക്ത ചക്കംകണ്ടം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി പ്രയത്നിച്ച അലി ഫരീദിയുടെ പ്രവർത്തനങ്ങൾ ഈ പ്രദേശത്തെ ജനങ്ങൾക്ക് വിസ്മരിക്കാൻ കഴിയില്ല. പരിസ്ഥിതി സംരക്ഷണത്തിനും, പ്രക്രത്രിക്കും വേണ്ടി നിലകൊണ്ട മനുഷ്യ സ്നേഹിയായ വ്യക്തിത്വത്തമായിരുന്നു അദ്ദേഹമെന്നും പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു. അലി ഫരീദി സ്വപ്നം കണ്ട മാലിന്യവിമുക്ത ചക്കംകണ്ടം സാക്ഷാത്ക്കരിക്കുന്നതിനായി പൗരാവകാശ വേദി നടത്തുന്ന പോരാട്ടങ്ങൾ ശക്തിപെടുത്തി മുന്നോട്ട് പോകുമെന്നും അംഗങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞയും കൈ കൊണ്ടു.നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.യു.കാർത്തികേയൻ, കെ.വി.അമീർ, ടി.പി.ജോസഫ്, വി.എം.ഹുസൈൻ ഗുരുവായൂർ, എ.കെ.മുഹമ്മദ് മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു. കൺസോൾ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ഗ്ലോബൽ കോഡിനേറ്റർ ഹക്കീം ഇമ്പാർക്ക് അനുശോചനം രേഖപ്പെടുത്തി. തെരുവോരങ്ങളിൽ വളർന്നു നിൽക്കുന്ന...

Read More

പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ് നിര്യാതനായി

ചാവക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ അലി ഫരീദ് തിരുവത്ര (73) നിര്യാതനായി.ഭാര്യ: സഫിയ. മക്കൾ: ഫിറോസ് (ദുബൈ),നംറൂൽ ഹഖ് (അബുദാബി), ആരിഫ, മെഹ്ജബിൻ.മരുമക്കൾ: കരീം, സക്കറിയ, ജസീല,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2020
S M T W T F S
 123
45678910
11121314151617
18192021222324
25262728293031