Header

കോവിഡ് പ്രോട്ടോകോൾ പാലിച്ച് അന്ത്യയാത്ര – അലി ഫരീദിന്റെ വേർപാടിൽ അനുശോചന പ്രവാഹം

ചാവക്കാട് : വൃക്ഷങ്ങളുടെ തോഴനും സാമൂഹ്യ പ്രവർത്തകനും, പരിസ്ഥി പോരാളിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന അലി ഫരീദ്ന്റെ വേർപാടിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

മാലിന്യവിമുക്ത ചക്കംകണ്ടം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി പ്രയത്നിച്ച അലി ഫരീദിയുടെ പ്രവർത്തനങ്ങൾ ഈ പ്രദേശത്തെ ജനങ്ങൾക്ക് വിസ്മരിക്കാൻ കഴിയില്ല. പരിസ്ഥിതി സംരക്ഷണത്തിനും, പ്രക്രത്രിക്കും വേണ്ടി നിലകൊണ്ട മനുഷ്യ സ്നേഹിയായ വ്യക്തിത്വത്തമായിരുന്നു അദ്ദേഹമെന്നും പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു. അലി ഫരീദി സ്വപ്നം കണ്ട മാലിന്യവിമുക്ത ചക്കംകണ്ടം സാക്ഷാത്ക്കരിക്കുന്നതിനായി പൗരാവകാശ വേദി നടത്തുന്ന പോരാട്ടങ്ങൾ ശക്തിപെടുത്തി മുന്നോട്ട് പോകുമെന്നും അംഗങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞയും കൈ കൊണ്ടു.
നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.യു.കാർത്തികേയൻ, കെ.വി.അമീർ, ടി.പി.ജോസഫ്, വി.എം.ഹുസൈൻ ഗുരുവായൂർ, എ.കെ.മുഹമ്മദ് മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.

കൺസോൾ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ഗ്ലോബൽ കോഡിനേറ്റർ ഹക്കീം ഇമ്പാർക്ക് അനുശോചനം രേഖപ്പെടുത്തി.

തെരുവോരങ്ങളിൽ വളർന്നു നിൽക്കുന്ന തണൽ മരങ്ങളിൽ ബഹുഭൂരിപക്ഷവും അദ്ദേഹം നാട്ടുനനച്ചു പരിപാലിച്ചു വളർത്തിയവയാണ്. തന്റെ പഴയൊരു കൈനറ്റിക് ഹോണ്ടയുടെ പിറകിൽ വെള്ളം നിറച്ച ക്യാനുമായി ഈ തൈകൾ നനക്കാൻ ചാവക്കാടിന്റെ പരിസരങ്ങളിൽ കരുതലോടെ എന്നുമുണ്ടായിരുന്നുഅദ്ദേഹം.. ചക്കംകണ്ടം പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിൽ വളരെ വേദനിച്ചിരുന്ന അലി ഫരീദ്, മുപ്പതു വർഷത്തിലേറെയായി തുടരുന്ന ഈ അക്രമത്തിനു ഇനി അറുതിവരാൻ ഇടയില്ല എന്ന് തോന്നിയത് കൊണ്ടാകാം, തന്റെ സ്കൂട്ടറിന്റ പുറകിൽ മാലിന്യം ഒഴുക്കുന്നവർക്ക് സൽബുദ്ധി തോന്നണേ എന്ന് എഴുതി വച്ചു യാത്ര ചെയ്തിരുന്നത്. സിവിൽ സ്റ്റേഷന് മുൻപിൽ അദ്ദേഹം നട്ട പ്ലാവിൽ നിന്നും ആദ്യമായി ചക്കയുണ്ടായപ്പോൾ അത് ആഘോഷമായി, ഒരു ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ചടങ്ങ് ഉത്ഘാടനം ചെയ്തത്, പ്രശസ്ത ചിത്രകാരനും സാഹിത്യകാരനുമായ ഗായത്രി ഗുരുവായൂർ ആയിരുന്നു. ആ ചടങ്ങിൽ അലി ഫരീദിനെ ആദരിക്കുകയും, ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുകയുമുണ്ടായത് ഇവിടെ അനുസ്മരിക്കുന്നു. പ്രകൃതി സ്നേഹിയായ, പരിസ്ഥിതി സ്നേഹിയായ, ജനപക്ഷ രാഷ്ട്രീയത്തിന് ഈ നാടിന്റ പ്രയാസങ്ങൾ പരിഹരിക്കാൻ കഴിയും എന്ന് ഉറച്ചുവിശ്വാസിച്ചിരുന്ന പാർട്ടി അംഗം കൂടിയായ അദ്ദേഹത്തിന്റെ വേർപാടിൽ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മുനീർ ലാസിയോ, വൺ ഇന്ത്യ വൺ പെൻഷൻ പാലക്കാട് അഡ്മിൻ ഗഫൂർ കോട്ടപ്പുറം തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

കോട്ടപ്പുറം സലഫി മസ്ജിദ് പ്രസിഡന്റ്, കെ എൻ എം ജില്ലാ സെക്രട്ടറി എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിരുന്നു അദ്ദേഹം.

ഖിദ്മത്തുൽ ഇസ്ലാം മയ്യിത്ത് പരിപാലനി കമ്മിറ്റിയും, ലാസിയോ ആമ്പുലൻസ് പ്രവർത്തകരുടെയും സഹായത്തോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പുതിയറപ്പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.

thahani steels

Comments are closed.