2025 ഹിന്ദു രാഷ്ട്ര പ്രഖ്യാപനമല്ല ആർ.എസ്.എസിൻ്റെ അന്ത്യ വർഷമായിരിക്കും – മൂവാറ്റുപുഴ അഷ്റഫ് മൗലവി

ചാവക്കാട്: 2025 ഹിന്ദു രാഷ്ട്ര പ്രഖ്യാപനമല്ല,മറിച്ച് ആർ.എസ്.എസിൻ്റെ അന്ത്യ വർഷമായിരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും തിരിച്ചുപിടിക്കാനുള്ള ഊർജ്ജമാണ് ഷാനിൻ്റെ രക്തസാക്ഷിത്വത്തിലൂടെ ഇന്ത്യ കൈവരിച്ചതെന്നും അദ്ധേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ചാവക്കാട് തൊട്ടാപ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് എം.ഫാറൂഖ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വടക്കൂട്ട്, സംസ്ഥാന സെക്രട്ടറിയായ പി. ആര്‍ സിയാദ്,സംസ്ഥാന സമിതി അംഗം ശശി പഞ്ചവടി,പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ പ്രസിഡന്റ് കെ.കെ ഉസൈർ, ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കർ, യൂനിഷ ടീച്ചർ (വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ), ഷഹർബാൻ ടീച്ചർ (NWF ജില്ലാ സെക്രട്ടറി ), സിദ്ധീഖുൽ അക്ബർ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ), ഷമീർ എം. കെ (SDTU ജില്ലാ പ്രസിഡന്റ്, ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ. വി. നാസർ എന്നിവർ സംസാരിച്ചു.

Comments are closed.