
ഗുരുവായൂർ : മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ സ്കൂൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം നേടിക്കൊടുത്ത ടീമിലെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി പാർത്ഥസാരഥി പി റെജി യെ സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് പാർത്ഥസാരഥിയെ പൊന്നാടയണിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി എം ലത, കായിക അദ്ധ്യാപകൻ പികെ ഷിജു, മറ്റു പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരള സ്കൂൾ ഖോ ഖോ ടീമിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏക കളിക്കാരനാണ് പാർത്ഥസാരഥി.

വിദ്യാർത്ഥികളുടെ കായികമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനു മികച്ച പശ്ചാത്തല സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ ജിമ്മും, വിശാലമായ ഗ്രൗണ്ടിനും പുറമെ കായികധ്യാപകൻ ഷിജുവിന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് ഔട്ട്ഡോർ പരിശീലനവും നൽകുന്നുണ്ട്. അത്ലറ്റിക്സ്, ഗുസ്തി ഇനങ്ങളിലും സംസ്ഥാന ചാമ്പ്യൻമാരാണ് ശ്രീകൃഷ്ണ സ്കൂൾ വിദ്യാർഥികൾ. 2023 -24 അധ്യയന വർഷത്തിലെ ചാവക്കാട് സബ്ജില്ലാ കായികമേളയിൽ ഓവറോൾ കിരീടവും ശ്രീകൃഷ്ണ സ്‌കൂളാണ് നേടിയത്.

Comments are closed.