mehandi new

ബജറ്റിൽ 40 കോടി വകയിരുത്തി ആറു വർഷം കഴിഞ്ഞു ചിങ്ങനാത്ത് പാലം നിർമ്മാണം കടലാസിൽ തന്നെ

fairy tale

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചിങ്ങനാത്തുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം 40 കോടി ബജറ്റിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപനം വന്നു ആറര വർഷം കഴിഞ്ഞു. പാലം നിർമ്മാണം ഇപ്പോഴും കടലാസിൽ തന്നെ. 2017 മാർച്ചിൽ കെ വി അബ്ദുൽഖാദർ എം എൽ എ യാണ് 40 കോടി ബജറ്റിൽ ചിങ്ങനാത്തുകടവ് പാലം നിർമ്മാണ പദ്ധതിക്ക്‌ അനുമതിയായത് പ്രഖ്യാപിച്ചത്.

പിന്നീട് 2022 ജൂണിൽ പാലം നിർമാണത്തിനും അനുബന്ധ റോഡിനും ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഉടമകളുടെ യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ അധികൃതർ വിളിച്ചു കൂട്ടിയിരുന്നു.
ഏറ്റെടുക്കുന്ന സ്ഥലം, നഷ്ട പരിഹാരം എന്നിവയെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.
സ്ഥലമുടമകളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനും സർവ്വേ നടപടികൾ തുടങ്ങുന്നതിനും യോഗത്തിൽ തീരുമാനമായെങ്കിലും തുടർ നടപടികൾ ഒന്നും നടന്നില്ല.

നിർമാണ മേഖലയുൾപ്പെടെ സാധന സാഗ്രികൾക്ക് വൻ വിലക്കയറ്റമുണ്ടായ സാഹചര്യത്തിൽ ആറു വർഷങ്ങൾ പുൻപ് കണ്ട 40 കോടി ബജറ്റിൽ ഈ പദ്ധതി നടക്കാനിടയില്ല. ബജറ്റ് പുതുക്കൽ, സർവ്വേ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ നടപടികൾ എത്രയും പെട്ടെന്ന് ആരംഭിച്ചില്ലെങ്കിൽ പാലം നിർമ്മാണം തുടങ്ങാൻ വർഷങ്ങൾ ഇനിയും കുറെ കാത്തിരിക്കേണ്ടി വരും.

ചിങ്ങാനത്ത് കടവിൽ വരാനിരിക്കുന്ന ഗതാഗത യോഗ്യമായ പാലത്തിന്റെ അപ്രോച്ച് റോഡ് നിർദ്ധിഷ്ട NH 66 ലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള അനുമതിക്കായി പൊതുമരാമത്ത് വകുപ്പ് നാഷണൽ ഹൈവേ അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം നാഷണൽ ഹൈവേ അതോറിറ്റിയുടെ തിരുവനന്തപുരം ഓഫീസിൽ ടെക്നിക്കൽ മാനേജർ അൻസിലുമായി കൂടിക്കാഴ്ച നടത്തിയ എം എൽ എ എൻ കെ അക്ബർ ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

planet fashion

Comments are closed.